അമ്മ സംഘടനയെ പരിഹസിച്ച് എന്‍.എസ് മാധവന്‍

താരസംഘടനയായ അമ്മയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. നടി ആക്രമിക്കപ്പെട്ട സംഭവവത്തില്‍ അമ്മ സ്വീകരിച്ച നിലപാടികളെയാണ് മാധവന്‍ പരിഹസിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് പരിഹാസം. പണത്തിനും പുരുഷ മേധാവിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മയെന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. അമ്മ എന്ന് ഇംഗ്ലീഷിലെഴുതി ഓരോ അക്ഷരത്തെയും വ്യാഖ്യാനിച്ചാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മണി മാഡ് മെയ്ല്‍ ആക്ടേഴ്‌സ് എന്നാണ് അദ്ദേഹം അമ്മയെ വ്യാഖ്യാനിച്ചിരിക്കുന്നത്. അമ്മ പുരുഷതാരങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും സ്ത്രീ താരങ്ങള്‍ക്കായി രണ്ടാനമ്മയുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.
കലാകാരന്മാര്‍ ആര്‍ദ്രചിത്തരും പെട്ടെന്ന് വികാരമുണ്ടാകുന്നവരുമായാണ് കാണപ്പെടുന്നത്. അമ്മയ്ക്ക് ശേഷം മലയാള സിനിമയില്‍ കുഴി രൂപപ്പെട്ടതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറയുന്നു. അമ്മ ഇരയെ അധിക്ഷേപിച്ചെന്നും ദിലീപും സലിംകുമാറും ചേര്‍ന്ന് ഇരയെ അപകീര്‍ത്തിപ്പെടുത്തിയെന്നും അജുവര്‍ഗീസ് ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും മറ്റൊരു ട്വീറ്റില്‍ മാധവന്‍ പറയുന്നു.
https://www.facebook.com/Malayalivartha























