കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് താരങ്ങള്‍; ഡയസിലിരുന്ന് മാധ്യമങ്ങള്‍ക്കെതിരെ കൂകിവിളി

ദിലീപിന് അമ്മയുടെ പൂര്‍ണ പിന്തുണ. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് താരങ്ങള്‍. മുഖ്യമന്ത്രിയും ഡി.ജി.പി.യും നിര്‍ദ്ദേശിച്ചതനുസരിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പരസ്യ പ്രസ്താവനകള്‍ നടത്താത്തതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും അന്നത്തെ ഡി.ജി.പി. ലോക് നാഥ് ബെഹ്റയെയും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കുമെന്നതിനാല്‍ ചാനലിലും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് രണ്ടുപേരും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന ആളുമെല്ലാം അമ്മയുടെ മക്കള്‍ തന്നെയാണ്. ഇരുവരുടെയും വേദന ഞങ്ങള്‍ ഉള്‍കൊളുന്നു. വെറുതെ ജാഥ നടത്തിയത് കൊണ്ടൊന്നും കാര്യമില്ല.
ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ല. ഇന്നസെന്റ് പറഞ്ഞു. എല്ലാരോടും പ്രശ്‌നം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.ബി.ഗണേഷ് കുമാറും പറഞ്ഞു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും എങ്കിലും അതിനു ഞാന്‍ മാപ്പുപറഞ്ഞുകഴിഞ്ഞെന്നും ദിലീപ് പറഞ്ഞു.
ആര് ശ്രമിച്ചാലും ഈ സംഘടന പൊളിക്കാനാവില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. അമ്മ ഒറ്റക്കെട്ടായി രണ്ട് അംഗങ്ങളുടെയും കൂടെയുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ്. വനിതാ സംഘടന ആര്‍ക്കും എതിരല്ല. ആരെയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സംഘടന അനുവദിക്കില്ല ഞങ്ങളുടെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും.
ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാനിന്നും ഗണേഷ് പറഞ്ഞു. ഞങ്ങള്‍ കൂടെയുണ്ടെന്നാണ് വനിതാ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. പിന്നെ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് മുകേഷ് മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ , ദിലീപ്, കെ.ബി.ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍പിള്ള രാജു, കുക്കു പരമേശ്വരന്‍, ഇന്നസെന്റ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha























