അമ്മയുടെ യോഗം പകുതിയായപ്പോള്‍ റിമ കല്ലിങ്കല്‍ ഇറങ്ങിപ്പോയതെന്തിന്

അമ്മയുടെ യോഗത്തില്‍ നിന്നും റിമ കല്ലിങ്കല്‍ പകുതിയായപ്പോള്‍ ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് 1.45 നാണു നടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. നടിക്കെതിരെയുണ്ടായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു എന്നും റിമ വ്യക്തമാക്കി . ഈ വിഷയം ശക്തമായി ഉന്നയിച്ചപ്പോള്‍ അത് തടയാന്‍ ശ്രമിക്കുകയും സംസാരിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടിയോഗത്തില്‍ നിന്നു പുറത്തു പോകുകയുമായിരുന്നു എന്ന് പറയുന്നു.
മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഉത്തരം നല്‍കാന്‍ റിമ തയാറായില്ല. നടിയാക്രമിക്കപ്പട്ട സംഭവം അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മുകേഷ് അടക്കമുള്ളവര്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയുക ചര്‍ച്ച ഉടന്‍ അവസാനിപ്പിക്കുകയുമാണുണ്ടായത്. യോഗത്തില്‍ സംസാരിച്ച ദിലീപ് നിലവിലത്തെ സാഹചര്യത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























