'അമ്മ'യില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നു:പ്രകാശ് ബാരെ

'അമ്മ'യില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നതായി നടനും നാടക പ്രവര്‍ത്തകനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ആ പേര് ചേരില്ലെന്നും സിനി പീപ്പിള്‍ എന്നാണ് വേണ്ടതെന്നും പ്രകാശ് ബാരെ പറഞ്ഞു.
സിലിക്കണ്‍ മീഡിയ എന്ന ബാനറിന്റെ ശില്പിയും സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിര്‍മ്മാതാവും പ്രധാനനടനുമാണ് ബാരെ. സിലിക്കണ്‍ മീഡിയയുടെ 'ഗോദോയെ കാത്ത്' എന്ന നാടകം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























