സ്രിന്റ ആളാകെ മാറിപ്പോയി; ഒടുവില്‍ ഗ്ലാമര്‍ ലുക്കിലും...

പാവം പെണ്‍കുട്ടിയുടെ ഇമേജായിരുന്നു കുറച്ചെങ്കിലും വ്യക്തിത്വമുള്ള ഏതാനും കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ സ്രിന്റയ്ക്ക് കൂടുതല്‍ ചേര്‍ച്ച. ഗ്ലാമര്‍ കുറഞ്ഞ ഗ്രാമീണ വേഷങ്ങളോടായിരുന്നു സ്രിന്റ അര്‍ഹാന് കൂടുതല്‍ പ്രിയം.
എന്നാല്‍, ഈ ഇമേജില്‍ നിന്ന് കുതറിമാറുകയാണ് സ്രിന്റ. അതിനുള്ള തെളിവാണ് സ്രിന്റ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും. ഇളം പച്ച നിറത്തിലുള്ള കുഞ്ഞുടുപ്പില്‍ കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്ന സ്രിന്റയെ നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല.
സൗബിന്‍ ഷാഹിറിന്റെ പറവയാണ് സ്രിന്റയുടെ ഉടനെ ഇറങ്ങാന്‍ പോകുന്ന ചിത്രം. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആസിഫ് അലിയുടെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു സ്രിന്റ ചെയ്തിരുന്നത്.
കാണാം ചിത്രങ്ങള്‍




https://www.facebook.com/Malayalivartha























