സീരിയല്‍ നടി ശാലു മേനോനെ കുറിച്ച് തുറന്ന് പറഞ്ഞ് ഭര്‍ത്താവ് രംഗത്ത്!

നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെ നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നു. സോളാര്‍ കേസില്‍ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ സജി നായരെ ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്.
സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത് 2016 സെപ്റ്റംബര്‍ 8ന് ആയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും നീണ്ട പതിനൊന്നു വര്‍ഷത്തെ സൗഹൃദമായിരുന്നു ഇവരെ വിവാഹത്തിലെത്തിച്ചതെന്ന് സജി പറയുന്നു. എറണാകുളത്തെ വില്ലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലില്‍ ജോലി ചെയുന്ന ഒരാളാണ് ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരാത്തിയതെന്ന് സജി പറയുന്നു.

സജിയും ശാലുവും പ്രണയത്തിലാണെന്നും മറ്റുപലതും പറഞ്ഞ് പരത്തിയെന്നും പറയുന്നു സജി. പൊതുവെ ഞാന്‍ സ്ത്രീകളോട് സംസാരിക്കാറില്ല. അധികവും ഞാന്‍ സംസാരിക്കുന്നത് ശാലുവിനോടാണ്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ശാലു എന്റെ കൂടെയായിരിക്കും. അത് പല വിവാദങ്ങള്‍ക്കും ഗോസ്സിപ്പുകള്‍ക്കും ഇടയായി. പലരും മുന്നറിയിപ്പ് നല്‍കി ഈ ബന്ധം ശരിയാകില്ല, ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന്. പക്ഷെ അപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു . ഒടുവില്‍ സൗഹൃദം പ്രണയമായി,

പ്രണയത്തില്‍ നിന്ന് അവളെന്റെ ജീവിത സഖിയായി. ശാലുവിനെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്നതുമായ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരത്തരുതെന്ന് ഭര്‍ത്താവ് സജി പറയുന്നു. ശാലു മികച്ചൊരു നടിയും നര്‍ത്തകിയും കൂടെ നല്ലൊരു ഭാര്യയുമാണെന്ന് സജി കൂട്ടി ചേര്‍ത്തു.

https://www.facebook.com/Malayalivartha























