അച്ഛനൊപ്പം ചെണ്ട കൊട്ടുന്ന കുഞ്ഞ് കാളിദാസ്; ചിത്രം സോഷ്യല്‍മീഡിയ കീഴടക്കുന്നു

കാളിദാസ് ജയറാം ഫെയ്‌സ്ബുക്കില്‍ എന്തു പോസ്റ്റ് ചെയ്താലും അത് സൂപ്പര്‍ഹിറ്റാണ്. അടുത്ത ദിവസം അച്ഛനൊപ്പം ചെണ്ട കൊട്ടുന്ന കുട്ടിക്കാലത്തെ ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രത്തിലെ ക്യൂട്ടായ കാളിദാസന് 50000 ത്തോളം ലൈക്കുകളും ലഭിച്ചു. പലരും സ്‌നേഹത്തോടെ വാവേ എന്നുവിളിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കാളിദാസന്റെ കുട്ടിക്കാലത്തെ സിനിമകള്‍ ഓര്‍മ്മ വരുന്നു എന്നും കമന്റ് ചെയ്തു. ജയറാമും കുടുംബവും അവധി ആഘോഷിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോയിരിക്കുകയാണ്. അവിടെനിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























