അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍ റോബിന്‍സണ്ണിന്റെ പരാതിക്ക് വിരാമം ; ഒടുവിൽ സുഡാനിക്ക് കിട്ടേണ്ട പ്രതിഫലംകിട്ടി

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന സാമുവല്‍ റോബിന്‍സണ്ണിന്റെ പരാതി ഒത്തുതീർപ്പായി. ചിത്രത്തിലെ സുഡാനിയായി വേഷമിട്ട സാമുവല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രശ്നം പരിഹരിച്ച വിവരം പുറത്ത് വിട്ടത്. കൂടാതെ പ്രശ്നം പരിഹരിച്ചതില്‍ മന്ത്രി തോമസ് ഐസക്കിന് പ്രത്യേക നന്ദിയും സാമുവല്‍ റോബിന്‍സണ്‍ രേഖപ്പെടുത്തി.
മലയാളത്തില്‍ പുതുമുഖങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്നും കുറച്ചാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്നായിരുന്നു സാമുവലിന്‍റെ ആരോപണം. എന്നാൽ ആരോപണമുയർന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാന്‍ നിര്‍മാതാക്കള്‍ നല്ലൊരു തുക പ്രതിഫലം നല്‍കിയെന്ന് സാമുവല്‍ അറിയിച്ചു.
തന്നോട് വംശീയ വിവേചനം കാണിച്ചെ്നനായിരുന്നു സാമുവലിന്‍റെ മറ്റൊരു ആരോപണം എന്നാല്‍ അത് തന്‍റെ തെറ്റിദ്ധാരണ മാത്രമായിരുന്നെന്നും ,കേരളത്തില്‍ വംശീയപരമായ വിവേചനമില്ലെന്നും ഏഷ്യയിലെ ഏറ്റവും സൗഹാര്‍ദപരമായ സ്ഥലമാണ് കേരളമെന്നും സാമുവല്‍ തിരുത്തി .
പ്രശ്നം പരിഹരിക്കാന്‍ പ്രധാനമായും ഇടപെട്ട ഡോ തോമസ് ഐസക്കിനും പിന്തുണ നല്‍കിയ കേരളത്തിലെ മാധ്യമങ്ങള്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദി അറിയിച്ചു. തനിക്കുണ്ടായ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെട്ടതിനാൽ ഇതിന്‍റെ പേരില്‍ സംവിധായകനോടോ നിര്‍മാതാവിനോടോ ഹാപ്പി അവേഴ്സ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ഏതെങ്കിലും പ്രവര്‍ത്തകരോടോ യാതൊരു വിധമായ വിരോധവും വെച്ചുപുലര്‍ത്തരുതെന്നും സാമുവൽ പറയുന്നു.
ലഭിച്ച പണത്തില്‍ ഒരു ഭാഗം വര്‍ണ വിവേചനത്തിനെതിരായ സംഘടനയ്ക്ക് നല്‍കാൻ ഉദ്ദേശിക്കുന്നതായി സാമുവൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha