ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച്

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു . നടന്‍ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.രഞ്ജിന്‍ രാജിന്റെ ഗണപതി സ്തുതിയോട് കൂടി ആരംഭിച്ച ചടങ്ങില്‍ ജസ്‌ന ജയദീഷിന്റെ നൃത്തം വേദിയെ ഭക്തി നിര്‍ഭരമാക്കി. ചിത്രത്തിന്റെ മ്യൂസിക് സീഡി ഈസ്റ്റ് കോസ്റ്റ് വിജയന് കൈമാറി ദിലീപ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചു.
ഭീഷ്മറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിലെ 'കാട്ടുപുലി' എന്ന ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉള്‍പ്പെടെ ആറ് ഗാനങ്ങളാണ് ചിത്രത്തില്‍. . രഞ്ജിന്‍ രാജ്, കെ. എ. ലത്തീഫ് എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് ഹരിനാരായണന്‍ ബി. കെ., സന്തോഷ് വര്‍മ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവര്‍ രചന നിര്‍വഹിക്കുന്നു. വിനീത് ശ്രീനിവാസന്‍, അനില രാജീവ്, ദാന റാസിഖ്, രഞ്ജിന്‍ രാജ്, ബിനു തൃക്കാക്കര എന്നിവര്‍ക്ക് പുറമെ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനും പിന്നണി ഗായകരായി എത്തുന്നതും പ്രത്യേകതയാണ് . രണ്ട് പ്രണയ ഗാനങ്ങള്‍ ഭീഷ്മറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനില രാജീവ് ആലപിച്ച 'ഇത്തിരി പോന്നൊരു' എന്ന ഗാനം ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന് വേണ്ടി വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനമാണ് 'അമ്പല പ്രാവിന്റെ'. രഞ്ജിന്‍ രാജ് സംഗീതം നല്‍കുന്ന ഈ രണ്ട് ഗാനങ്ങള്‍ക്കും വരികള്‍ രചിച്ചത് ബി. കെ. ഹരിനാരായണനാണ്. ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് മാപ്പിളപ്പാട്ട് 'പാല്‍ നിലാ പുഞ്ചിരി' ഭീഷ്മറില്‍ വീണ്ടും എത്തുന്നുണ്ട്. ഉണ്ണിലാലു, ജിബിന്‍ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖില്‍ കവലയൂര്‍, ഷാജു ശ്രീധര്‍ എന്നിവര്‍ കോറസ് ഗായകരായും എത്തുന്നു. ദിവ്യ പിള്ളയും അമ്മേരയും ആണ് നായികമാര്‍. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. മാര്‍ച്ച് 20 ന് റിലീസ് ചെയ്യും. പി.ആര്‍. ഒ പ്രതീഷ് ശേഖര്‍.
https://www.facebook.com/Malayalivartha























