Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ദൃശ്യം 3' ഏപ്രില്‍ 2 വരെ സസ്‌പെന്‍സ് നില്‍ക്കട്ടെയെന്ന് ശ്രീകാന്ത് മുരളി

26 FEBRUARY 2026 07:43 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രമാണ് 'ദൃശ്യം 3'. ഏപ്രില്‍ 2 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയും ആകാംഷയുമാണ് നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ദൃശ്യം 3 നെപ്പറ്റി എന്താണ് പറയുക എന്ന ചോദ്യത്തിന് രണ്ടാം ഭാഗത്തെപ്പോലെയേ അല്ല മൂന്നാം ഭാഗമെന്ന് മറുപടി ദൃശ്യം ആദ്യ ഭാഗം പോലെ ആയിരുന്നില്ലല്ലോ രണ്ടാം ഭാഗം. രണ്ടാം ഭാഗത്തെപ്പോലെയേ അല്ല ദൃശ്യം 3. അത് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കി കാണൂ. ആ സസ്‌പെന്‍സ് നില്‍ക്കട്ടെ, ശ്രീകാന്ത് മുരളിയുടെ വാക്കുകള്‍. ദൃശ്യം 3 ന്റെ കാര്യത്തില്‍ പ്രതീക്ഷ വെക്കാതെ വരാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ദൃശ്യം 2 ഇറങ്ങുന്നതിന് മുന്‍പും ജീത്തു അങ്ങനെ പറഞ്ഞിരുന്നില്ലേ. അത് നല്ലതല്ലേ വന്‍ പ്രതീക്ഷയായിട്ട് അല്ലല്ലോ വരണ്ടത്, ശ്രീകാന്ത് മുരളി പറയുന്നു.

ഒരു വെള്ളിയാഴ്ചയാണ് സിനിമയെ നിശ്ചയിക്കുന്നത്. ഏറ്റവും നന്നാവണം എന്ന് ആഗ്രഹിച്ചാണ് നമ്മള്‍ എല്ലാവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇതില്‍ ചെറിയ ഒരു റോളേ ചെയ്തിട്ടുള്ളൂ. ആശിര്‍വാദിന്റെ വലിയൊരു പടമാണ്. ലാല്‍ സാര്‍ അഭിനയിക്കുന്ന സിനിമയാണ്. 47 വര്‍ഷമായിട്ട് മലയാളിക്ക് വേണ്ടി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. വീണ്ടും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.

ദൃശ്യം 3 ന് മാത്രമല്ല, എല്ലാ സിനിമയ്ക്കും സസ്‌പെന്‍സ് ഉണ്ട്. അത് ജനങ്ങള്‍ സ്വീകരിക്കുമ്പോഴാണ് നന്നായി എന്ന് പറയുക. ആദ്യ ദിനം തന്നെ തീരുമാനിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ദൃശ്യത്തെ സംബന്ധിച്ച് ആദ്യ രണ്ട് ഭാഗങ്ങള്‍ ഉണ്ടാക്കിയ പ്രതീക്ഷയാണ് മൂന്നിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുന്നത്. ആവേശഭരിതനായ ഒരു പ്രേക്ഷകനെപ്പോലെ ഞാനും കാത്തിരിക്കുന്നു, ശ്രീകാന്ത് മുരളി പറഞ്ഞവസാനിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (1 hour ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (2 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (3 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (3 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (3 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (3 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (5 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (5 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (5 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (6 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (6 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (6 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (6 hours ago)

Malayali Vartha Recommends