സംവിധാന സഹായിയാകാന്‍ ചെന്ന അജിത്തിനെ പത്മരാജന്‍ മടക്കി അയച്ചു; പിന്നീട് ചെറിയ വേഷം നല്‍കി, നല്ല കണ്ണുകളുള്ള അജിത്തിന് അഭിനയത്തില്‍ ശോഭിക്കാനാവുമെന്ന് പത്മരാജന്‍ പറഞ്ഞു, അങ്ങനെ കൊല്ലം അജിത്ത് എന്ന നടന്‍ ജനിച്ചു, പത്മരാജന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആല്‍ബത്തില്‍ അജിത്തിന്റെ ഫോട്ടോകളുണ്ട്

പത്മരാജന്റെ അസിസ്റ്റന്റ് ആവാന്‍ മോഹിച്ച് ചെന്ന കൊല്ലം അജിത്തിനെ അദ്ദേഹം മടക്കിയയച്ചു. വിഷമത്തോടെ പത്മരാജന്റെ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ പത്മരാജന്‍ പറഞ്ഞു; ' എന്റെ അടുത്ത സിനിമ ഒരു മാസത്തിനുള്ളില്‍ തുടങ്ങും അതിനിടയ്ക്ക് എപ്പോഴെങ്കിലും വിളിക്കുകയോ, വന്ന് കാണുകയോ വേണം'. പ്രിയസംവിധായകന്‍ നല്‍കിയ ചെറിയ പ്രതീക്ഷയില്‍ അജിത് വീണ്ടും കാണാന്‍ ചെന്നു. പത്മരാജന്‍ മലയാളസിനിമയുടെ കുലപതിയായി കഴിയുന്ന കാലമാണ്. ഗേറ്റ് കടന്ന് അങ്ങനെയാര്‍ക്കും അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലാനൊക്കില്ല. അതുകൊണ്ട് അജിത്തിനെ ആരോ തടഞ്ഞു. വരാന്തയില്‍ നിന്ന പത്മരാജന്‍ അത് കണ്ടു. അദ്ദേഹം സംവിധാന സഹായിയായ കെ.മധുവിനോട് അജിത്തിനെ കൂട്ടി വരാന്‍ പറഞ്ഞു.
' സിനിമ അടുത്താഴ്ച തുടങ്ങും. അജിത്തിന് ചെറിയൊരു വേഷമുണ്ട്' പത്മരാജന്‍ പറഞ്ഞപ്പോള്‍ അജിത്ത് എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു.' നിനക്ക് അഭിനയിക്കാനാകും നല്ല കണ്ണുകളാണ് നിന്റേത്' എന്ന് പറഞ്ഞ് പ്തമരാജന്‍ ആത്മവിശ്വാസം നല്‍കി. അങ്ങനെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. പത്മരാജന്റെ സിനിമകളിലെല്ലാം അജിത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു. അതിനിടെ മമ്മൂട്ടിയുമായി സൗഹൃദത്തിലായി. പൂവിന് പൂന്തെന്നല്‍ എന്ന സിനിമയില്‍ അജിത്തിന് ബാബു ആന്റണിക്കൊപ്പമുള്ള വില്ലന്‍ വേഷമാണെന്ന് അറിഞ്ഞ് മമ്മൂട്ടി പക്ഷെ, അജിത്തിനെ മാറ്റി. ഇതറിഞ്ഞ അജിത്തിന് വിഷമമായി. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് ആലപ്പുഴ നിന്ന് മമ്മൂട്ടി കൊച്ചിയിലേക്ക് മടങ്ങും വഴി കൂടെയുണ്ടായിരുന്ന ആരോ അജിത്തിന്റെ സങ്കടം പറഞ്ഞു. ഉടന്‍ തെന്ന മമ്മൂട്ടി കാര്‍ തിരിച്ച് ആലപ്പുഴയിലെ ഹോട്ടലിലെത്തി അജിത്തിനെ കണ്ടു. ' നീ ചെറിയ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് നടക്കേണ്ടവനല്ല, നല്ല ഭാവിയുള്ളയാളാണ്. അതുകൊണ്ടാണ് ആ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് താരത്തിന്റെ സ്‌നേഹം അജിത്തിന് മനസിലായത്.
തൊണ്ണൂറുകളില്‍ മലയാളത്തിലെ മിക്ക സിനിമകളിലും വില്ലന്‍ വേഷത്തില്‍ കൊല്ലം അജിത്തുണ്ടായിരുന്നു. അങ്ങനെയാണ് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചത്. 1997ല്‍ വിജയകാന്തിന് നായകനായ ഒരു സിനിമയില്‍ പ്രധാന വില്ലന്‍ വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. അതിന്റെ ത്രില്ല് അജിത്ത് ആസ്വദിച്ചു. തമിഴില്‍ തെലുങ്കിലും മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ പോകുന്നു. അക്കാലത്ത് ഷാജികൈലാസിന്റെ സിനിമകളിലെല്ലാം അജിത്തിന് വേഷങ്ങളുണ്ടായിരുന്നു. ഷാജിയുടെ അസുരവംശത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിജയകാന്തിന്റെ പടത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. ഇക്കാര്യം ഷാജികൈലാസിനോട് പറഞ്ഞപ്പോള്‍, അജിത്ത് പോയാല്‍ ഞാന്‍ പെട്ടുപോകുമെന്ന് പറഞ്ഞു. കാരണം ക്‌ളൈമാക്‌സില്‍ അജിത്ത് ഉള്‍പ്പെടെ പങ്കെടുക്കുന്ന സീനുകളുണ്ട്. അങ്ങനെ തമിഴ് സിനിമ ഉപേക്ഷിക്കേണ്ടിവന്നു. കൊല്ലം തുളസിയാണ് പിന്നീട് ആ വേഷം ചെയ്തത്.
്‌നായകന്‍മാരുടെ ഇടികൊള്ളല്‍ മടുത്തപ്പോഴാണ് പഴയ സംവിധാന മോഹം അജിത് വീണ്ടും പൊടിതട്ടിയെടുത്തത്. കാളിങ് ബെല്‍, പകല്‍ പോലെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മരാജന് അജിത്തിനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ ചിത്രങ്ങളെല്ലാം സൂക്ഷിച്ചിരിക്കുന്ന ആല്‍ബം വീട്ടിലിപ്പോഴുമുണ്ട്. അതില്‍ കൊല്ലം അജിത്തിന്റെ ഫോട്ടോകളുമുണ്ട്.
https://www.facebook.com/Malayalivartha