ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ മുന്നോട്ട് വച്ചാണ് അച്ഛന്‍ ചാര്‍മിളയെ അഭിനയിക്കാന്‍ വിട്ടത്, എന്നിട്ടും അങ്കിള്‍ ബണ്ണിലെ ചുംബനരംഗത്ത് മോഹന്‍ലാലുമൊത്ത് തന്ത്രപരമായി താരം അഭിനയിച്ചു

ധനം എന്ന സിനിമയില്‍ ചാര്‍മിള നായികയായി എത്തിയത് മോഹന്‍ലാലിന്റെ ഭാര്യാപിതാവ് ബാലാജി വഴിയാണ്. പാലക്കാടായിരുന്നു ധനത്തിന്റെ ഷൂട്ടിംഗ്. സംവിധായകന്‍ സിബി മലയില്‍ ചാര്‍മിളയെ നേരില്‍ കണ്ടിരുന്നില്ല. ഫോട്ടോ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഹൈറ്റ് അറിയില്ലായിരുന്നു. ഡാന്‍സ് പഠിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍, കുട്ടിയാണ് ഈ ചിത്രത്തിലെ നായികയെന്ന് പറഞ്ഞു. എന്നിട്ടും അഭിനയിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ നല്ലപോലെ സഹായിച്ചു. ചിത്രീകരണത്തിന്റെ ഇടവേളകളിലൊക്കെ ഐസ്‌ക്രീം വാങ്ങി തന്നിരുന്നു.
നായികയായി അഭിനയിച്ച ആദ്യ സിനിമയ്ക്ക് ശേഷം ഇനി വേണ്ടെന്ന് ചാര്‍മിളയുടെ പിതാവ് കര്‍ക്കശ നിലപാടെടുത്തു. പഠനം തുടരണം, നല്ല ജോലി വാങ്ങിക്കണം. എന്നൊക്കെയായിരുന്നു പിതാവിന്റെ നിര്‍ദ്ദേശം. പല സംവിധായകരും നിര്‍മാതാക്കളും വരുമ്പോള്‍ പല ഡിമാന്റുകളും ചാര്‍മിളയുടെ പിതാവ് മുന്നോട്ട് വയ്ക്കും. ആറരയ്ക്ക് ശേഷം അഭിനയിക്കില്ല, ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് തുടങ്ങിയ നിരവധി കാര്യങ്ങളാണ് അച്ഛന്‍ മുന്നോട്ട് വച്ചിരുന്നത്. എന്നിട്ടും ചാര്‍മിളയെ നായികയാക്കാന്‍ ഭരതന്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ തയ്യാറായി.
ഭദ്രന്റെ അങ്കിള്‍ ബണ്‍ എന്ന സിനിമയില്‍ ഇത്തരം ഉപാധികളുമായാണ് ചാര്‍മിള അഭിനയിക്കാന്‍ ചെന്നത്. ചിത്രത്തില്‍ ചാര്‍മിള മോഹന്‍ലാലിനെ ഉമ്മവയ്ക്കുന്ന സീനുണ്ട്. സെറ്റില്‍ അച്ഛനുള്ളതിനാല്‍ അത് എടുക്കുക പ്രയാസമായിരുന്നു. അതുകൊണ്ട് മോഹന്‍ലാലിനെ അടുത്ത് നിര്‍ത്തി വളരെ തന്ത്രപരമായ രീതിയിലാണ് ചാര്‍മിള ഉമ്മനല്‍കിയത്.
https://www.facebook.com/Malayalivartha