മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമ, കുഞ്ഞാലിമരയ്ക്കാര്‍ ജയരാജിന്റെ ഈ രണ്ട് സിനിമകളിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി, എന്നാല്‍ ഷൂട്ടിംഗ് തുടങ്ങും മുമ്പേ രണ്ടും ഉപേക്ഷിച്ചു... കാരണം ഇതാണ്...

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജയരാജ്. മമ്മൂട്ടിയും സുരേഷ്‌ഗോപിയും ജയറാമും എപ്പോള്‍ വേണമെങ്കിലും ഓപ്പണ്‍ ഡേറ്റ് കൊടുക്കും. ഏത് തരം സിനിമയും വഴങ്ങും. എന്നിട്ടും ജയരാജ് എന്തുകൊണ്ടൊരു മോഹന്‍ലാല്‍ സിനിമ ചെയ്തില്ല. പല കോണുകളില്‍ നിന്ന് ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ചില പ്രോജക്ടുകള്‍ അനൗണ്‍സ് ചെയ്‌തെങ്കിലും ചാപിള്ളയായി. മോഹന്‍ലാലുമൊത്ത് മികച്ചൊരു സിനിമ സംഭവിക്കുമെന്ന് ജയരാജ് ഇപ്പോഴും വിശ്വസിക്കുന്നു.
ദേശാടനം കഴിഞ്ഞാണ് സിനിമയ്ക്കായി ജയരാജ് മോഹന്‍ലാലിനെ കണ്ടത്. മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. മോഹന്‍ലാലിന് കഥ ഇഷ്ടമായി. കോസ്റ്റിയൂം വരെ വാങ്ങി്.പാട്ടുകള്‍ റെക്കോഡ് ചെയ്തു. പക്ഷേ, ജയരാജിന്റെ കയ്യിലെ പിഴകൊണ്ട് ആ സിനിമ അവസാന നിമിഷം നടക്കാതെ പോയി. തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യത്തില്‍ അതുചെയ്യാന്‍ പറ്റിയില്ലെന്നാണ് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് പറയുന്നത്. മോഹന്‍ലാലിന് മനസ്സില്‍ നല്ല വിഷമമുണ്ടാക്കിയ സംഭവമായിരിക്കും അത്. പിന്നീട് പലപ്പോഴും മോഹന്‍ലാലിനെ ജയരാജ് സമീപിച്ചിരുന്നു. പക്ഷെ, ഒന്നും നടന്നില്ല.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയുടെ തിരക്കഥ മൂന്ന് വര്‍ഷത്തോളം മോഹന്‍ലാലിന്റെ കയ്യിലുണ്ടായിരുന്നു. അത് കഴിഞ്ഞ് ഒന്നും പറയാതെ മടക്കിത്തന്നു. വീരം പ്ലാന്‍ ചെയ്യുമ്പോഴേ മോഹന്‍ലാല്‍ മനസിലുണ്ടായിരുന്നു. അതിന്റെ ഇലസ്‌ട്രേഷന്‍ കാണിച്ചു.എല്ലാം നോക്കിയിട്ട് ചിരിച്ചു... പ്രായോഗികമായി ഷൂട്ട് ചെയ്യാനാവുമോ എന്ന് ചോദിച്ചു. അതിനും മുമ്പും മോഹന്‍ലാലിനെ സമീപിച്ചിരുന്നു. കുഞ്ഞാലിമരയ്ക്കാര്‍ സിനിമയ്ക്കായി കോസ്റ്റിയൂം തയ്യാറാക്കി, ചിത്രീകരിക്കേണ്ട സ്ഥലവും തീരുമാനിച്ച ശേഷം ജയരാജ് പിന്‍മാറി. അത് മോഹന്‍ലാലിനെ വളരെയഥികം വിഷമിപ്പിച്ചിട്ടുണ്ടെന്ന് ജയരാജ് തന്നെ പറയുന്നു. മോഹന്‍ലാല്‍ കുടുംബവുമായി ദക്ഷണാഫ്രിക്കയില്‍ യാത്രയിലായിരുന്നു.അതൊഴിവാക്കിയാണ് കുഞ്ഞാലിമരയ്ക്കാറില്‍ അഭിനയിക്കാനെത്തിയത്.
കേരളത്തിലെത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച വിവരം മോഹന്‍ലാല്‍ അറിയുന്നത്. നേരത്തെ ഒന്നുപറയാമായിരുന്നില്ലേ എന്ന് മാത്രം ചോദിച്ച് മോഹന്‍ലാല്‍ നടന്ന് പോയി. ഇക്കാരണങ്ങള്‍ക്കൊണ്ടാവാം മോഹന്‍ലാല്‍ തന്നെ ഒഴിവാക്കുന്നതെന്ന് ജയരാജ് പറഞ്ഞു. അതിന് മോഹന്‍ലാലിനെ കുറ്റപ്പെടുത്താനാവില്ല. മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യുമെന്നും അത് മലയാളത്തിലെ ഏറ്റവും മികച്ച സിനിമയുണ്ടാകുമെന്നും ജയരാജ് വിശ്വസിക്കുന്നു. എന്നാലതിന ്‌സാധ്യത കുറവാണെന്നും സംവിധായകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha