ക്രിസ്പിന്റെ സോണിയ വിവാഹിതയായി; നടി ലിജോ മോളും ഷാലു റഹീമും പ്രണയത്തിലായിരുന്നു; പ്രണയം രജിസ്റ്റര്‍ മേരേജില്‍ കലാശിച്ചു

മലയാളികളുടെ പ്രിയ നടി ലിജോ മോള്‍ വിവാഹിതയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ സോണിയ എന്ന കഥാപാത്രത്തിന്റെ വേഷം ചെയ്ത് ശ്രദ്ധേയ നേടിയ താരമാണ് ലിജോമോള്‍. നടന്‍ ഷാലു റഹീമിനെയാണ് ലിജോ മോള്‍ വിവാഹം ചെയ്തത്. അടുത്തകാലത്തായി പ്രണയത്തിലായിരുന്നു ഇരുവരും. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് ഇരുവരും വിവാഹം രജിസ്ട്രര്‍ ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
മഹേഷിന്റെ പ്രതികാരത്തിനു ശേഷം കട്ടപ്പനയിലെ ഋതിക് റോഷനില്‍ പ്രധാന വേഷം ചെയ്തും ലിജോ മോള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയരുന്നു. സ്ട്രീറ്റ് ലൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും ലിജോ മോള്‍ വേഷമിട്ടു. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് ഷാലുവിന്റെ അരങ്ങേറ്റം. ഇതിന് ശേഷം നജീം കോയ സംവിധാന ചെയ്ത കളി എന്ന ചിത്രത്തിലും ശ്രദ്ധ നേടി.
പ്രേമസൂത്രം എന്ന സിനിമയിലാണ് ഷാലുവും ലിജോമോളും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയിലെ ബന്ധമാണ് പ്രണയത്തിന് വഴിമാറിയത്. ജാലിയന്‍ വാല ബാഗാണ് ഷാലുവിന്റെ അടുത്ത ചിത്രം.
https://www.facebook.com/Malayalivartha