മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലിമരയ്ക്കാറുടെ വേഷത്തിലെത്തുന്നു; ആരുടേതാവും മികച്ചത്, ഫാന്‍സുകാര്‍ പോര് തുടങ്ങി

കുഞ്ഞാലിമരയ്ക്കാറായി മമ്മൂട്ടി ചിത്രം എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നു. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഇന്ന് നടന്നു. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നൂറുകോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 25ാമത്തെ ചിത്രമാണിത്. ഈ വര്‍ഷം നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങും. സിനിമയില്‍ മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുമ്പോള്‍ തമിഴിലെ പ്രശസ്ത സൂപ്പര്‍താവും ഉണ്ടായിരിക്കും.
മമ്മൂട്ടി- സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലിമരയ്ക്കാര്‍ താമസിക്കാതെ ഉണ്ടെന്നാണ് അറിയുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവനും ഷാജിനടേശനും ആര്യയും നിര്‍മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് ഔദ്യോഗിക പ്രഖ്യാപനം നടത്താനിരുന്നതാണ്. പക്ഷെ, എന്ത് കൊണ്ടോ നീണ്ട് പോയി. മുമ്പ് രാജീവ് കുമാര്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമ ആലോചിച്ചിരുന്നു. ബജറ്റ് പ്രശ്‌നമായതിനാല്‍ ചിത്രം ഉപേക്ഷിച്ചു. അതിന് മുമ്പ് മനോരമയ്ക്ക് വേണ്ടി ഒരു പരിപാടിയില്‍ മോഹന്‍ലാലിനെ കുഞ്ഞാലിമരയ്ക്കാരായി അദ്ദേഹം സ്റ്റേജില്‍ എത്തിച്ചിരുന്നു. സന്തോഷ് ശിവന്‍ ചിത്രം വരുന്നതോടെ മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടെന്ന് പ്രിയദര്‍ശന്‍ അന്ന് പറഞ്ഞിരുന്നു.
ജയരാജ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമ കുറേ വര്‍ഷം മുമ്പ് പ്ലാന്‍ ചെയ്തിരുന്നു. അതിന്റെ കോസ്റ്റിയൂം വരെ വാങ്ങിയതാണ്. പക്ഷെ, അവസാനനിമിഷം സംവിധായകന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. മൂന്ന് വര്‍ഷം തിരക്കഥ കയ്യില്‍ വെച്ച ശേഷം മോഹന്‍ലാല്‍ അത് മടക്കി നല്‍കി.
https://www.facebook.com/Malayalivartha