മമ്മൂട്ടിയെ വെല്ലുവിളിക്കാനൊരുങ്ങി പ്രണവും; മോഹൻലാൽ ചിത്രം മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും എത്തുന്നുവെന്ന് റിപ്പോർട്ട്

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മരക്കാറിനായി. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും അക്ഷമയിലായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്ന് ഷാജി നടേശനും സന്തോഷ് ശിവനും പ്രഖ്യാപിച്ചത്. ഇതോടെയാണ് ആരായിരിക്കും ആ കഥാപാത്രമായി എത്തുകയെന്ന ചര്‍ച്ചയ്ക്ക് തുടക്കമായത്.
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ എല്ലാവിധ അഭ്യൂഹങ്ങള്‍ക്കും വിരാമാമമിട്ട് അടുത്തിടെ പ്രിയദര്‍ശന്‍ തന്റെ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും അവര്‍ പുറത്തുവിട്ടിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ 25 മാത്തെ ചിത്രമാണിത്.
ഇപ്പോൾ ചിത്രത്തിൽ മോഹൻലാലിനൊപ്പം അതിഥി താരമായി പ്രണവും എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പ്രണവ് നായകനായെത്തിയ ആദ്യ ചിത്രമായ ആദി മികച്ച പ്രതികരണം നേടിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു.
തന്റെ സ്വപ്‌നസാഫല്യമാണ് ഈ ചിത്രമെന്നായിരുന്നു പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി ദാമദരന്‍ മാസ്റ്ററുമായി ചിത്രത്തെ പറ്റി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം നല്‍കിയ ആശയങ്ങളും സാധ്യതയും പ്രയോജനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്താണ് സിനിമയൊരുക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. സിനമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സന്തോഷ് ശിവനെ വിളിച്ചിരുന്നുവെന്നും അടുത്തെങ്ങും തന്റെ സിനിമ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്കമാക്കിയതോടെയാണ് പ്രിയദര്‍ശന്റെ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത് എന്നും പ്രിയദർശൻ വ്യക്തമാക്കി.
100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടലില്‍ വെച്ചായിരിക്കും. സിനിമയുടെകൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂരിനോടൊപ്പം ഡോക്ടര്‍ സികെ റോയി, സന്തോഷ് ടി കുരുവിള എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബർ ഒന്നിന് ഹൈദരാബാദില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha