EDITOR'S PICK

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
സിന്‍ഡ്രല്ലയാകാന്‍ ഒരുങ്ങി റായ് ലക്ഷ്മി
14 AUGUST 2018 09:20 PM IST

മലയാളി വാര്‍ത്ത
മലയാളത്തില്‍ ധാരാളം ആരാധകരുള്ള റായ് ലക്ഷ്മി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരിക്കുകയാണ്. അകിറയിലെ അതിഥിവേഷത്തിന് പിന്നാലെ ജൂലി 2ലെ നായികയായി ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് റായ് ലക്ഷ്മി. കരിയറില്‍ ഏറെ പ്രതീക്ഷയുള്ളൊരു പ്രൊജക്ടിന് തയ്യാറെടുക്കുകയാണ് റായ് ലക്ഷ്മി. തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സിന്‍ഡ്രല്ല എന്നാണ്. പ്രശസ്തമായ സിന്‍ഡ്രല്ല കഥയുടെ ഒരു ഇന്ത്യന്‍ പതിപ്പെന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിനോദ് വെങ്കടേഷ് ആണ്. മുമ്പ് എസ്.ജെ.സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം. പല ഴോണറുകള്‍ സംയോജിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ രചനയെന്ന് സംവിധായകന്‍ പറയുന്നു.
'ഫാന്റസി, ഹൊറര്‍, മ്യൂസിക്കല്‍, ത്രില്ലര്‍, ഡ്രാമ എന്നിങ്ങനെയുള്ള ഴോണറുകളുടെയെല്ലാം അംശങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും. ചെന്നൈ നഗരത്തിലും ഒരു വനമേഖലയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത് '. മറ്റ് ചില ഭാഗങ്ങള്‍ ഊട്ടിയിലോ ഏതെങ്കിലും വിദേശ ലൊക്കേഷനിലോ ചിത്രീകരിക്കുമെന്നും വിനോദ് വെങ്കടേഷ് പറയുന്നു . നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്റെ വേഷമാണ് റായ് ലക്ഷ്മിക്കെന്നും നയന്‍താര ഉള്‍പ്പെടെ പല നടിമാരും ഉപേക്ഷിച്ച റോളാണ് ഇതെന്നും സംവിധായകന്‍ പറയുന്നു.
'പലരോടും ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നയന്‍താര, ത്രിഷ, അമി ജാക്‌സണ്‍, ഹന്‍സിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് എന്നിവരോടൊക്കെ. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊന്നിനാല്‍ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നു.' മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇന്ത്യന്‍ സിനിമാ നായികയുടെ പതിവ് പ്രണയമൊന്നും സിനിമയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ പറയുന്നു.