മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി

പല സൂപ്പര്‍സ്റ്റാറുകളുടെയും നായികയായും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും ഉര്‍വശി ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ നടി തന്റെ ജീവിതത്തില്‍ സംഭവിച്ച് ചില മാനസിക സംഘര്‍ങ്ങളെക്കുറിച്ചും അഭിനയജീവിതത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
'കുറേകാലം ഒരു കാര്യവും അറിയാതെ ഒരു കുട്ടിയെ പോലെ ജീവിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ് ഞാന്‍ മനസിലാക്കിവച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും തെറ്റാണെന്ന്. അപ്പോഴാണ് വഞ്ചനകളെക്കുറിച്ച് മനസിലായത്. ഇത് മനസില്‍ കിടന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു കാര്യവും പഠിക്കില്ലായിരുന്നു. ഒരിക്കലും നിഷ്‌കളങ്കയാകരുതെന്ന് എന്റെ പല സുഹൃത്തുക്കളും പറഞ്ഞിരുന്നു. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആരോടും പറയാന്‍ താല്‍പര്യമില്ല. എപ്പോഴും എല്ലാവരും സന്തോഷത്തോടെ പെരുമാറുന്ന എന്നെ മാത്രമേ കാണാവൂ. അത് എന്റെ വാശിയാണ്. എല്ലാം സഹിക്കണമെന്ന് പറഞ്ഞാണ് പല സ്ത്രീകളും ഒരു കാലത്ത് വിവാഹജീവിതത്തിലേക്ക് കടന്നുവരുന്നത്. ഞാനുള്‍പ്പെടെയുള്ള സ്ത്രീകള്‍ അത് പഠിച്ചാണ് വിവാഹത്തിലേക്ക് വന്നത്. ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
മിഥുനം സിനിമയില്‍ ഞാനും ശ്രീനിവാസന്‍ ചേട്ടനുമായിരുന്നു പ്രധാനവേഷങ്ങളിലെത്താനിരുന്നത്. പിന്നീടാണ് ആ സിനിമ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അന്ന് ശ്രീനിവാസന്‍ ചേട്ടന്‍ ചെയ്ത കഥാപാത്രം ചെയ്യാനായി നടന്‍ ബൈജുവിനെയാണ് തീരുമാനിച്ചിരുന്നത്.അത് ഉഗ്രന്‍ തിരക്കഥയായിരുന്നു. ആ സമയത്ത് മോഹന്‍ലാലിന് താരപദവി വന്നിരുന്നു. പിന്നീട് അതിനനുസരിച്ച് തിരക്കഥയില്‍ കുറച്ചുമാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അതുകൊണ്ടുതന്നെ ആ സിനിമയിലെ ചില പ്രധാന തമാശാരംഗങ്ങളും മാറ്റേണ്ടി വന്നിട്ടുണ്ട്.
ആരെങ്കിലും നല്ലൊരു തിരക്കഥ കൊണ്ടുവന്നാലല്ലേ ഒരുമിച്ച് അഭിനയിക്കാന്‍ ഇനിയും സാദ്ധ്യതയുണ്ടോയെന്ന് ചിന്തിക്കാന്‍ സാധിക്കുള്ളൂ. ഞാനും ലാലേട്ടനും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അതില്‍ നിന്ന് വലിയ രീതിയില്‍ തമാശകള്‍ പ്രതീക്ഷിക്കും. തുടരും പോലുള്ള സിനിമകളല്ല ഞങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ ഇതുവരെ ഒരുമിച്ച് ചെയ്തുവച്ചിരിക്കുന്ന സിനിമകളെ വെല്ലുന്ന ഒന്നുവന്നാല്‍ മാത്രമേ സാദ്ധ്യതയുള്ളൂ. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാത്തത്. അല്ലാതെ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല' ഉര്‍വശി പറഞ്ഞു.
https://www.facebook.com/Malayalivartha

























