വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും

അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫോട്ടോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നകിനാല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ വിജയ് ദേവരകൊണ്ട തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം രശ്മികയെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവച്ചു.
ഒരു ദിവസം, ഞാന്‍ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ അവളെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ എന്റെ എതിര്‍വശത്ത് ഇരുന്നിരുന്നെങ്കില്‍ എന്റെ ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാകുമെന്ന് തോന്നി.
അവള്‍ എന്നോടൊപ്പം വ്യായാമം ചെയ്തിരുന്നെങ്കില്‍ എന്റെ വ്യായാമങ്ങള്‍ കൂടുതല്‍ രസകരവും ആയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി', എന്നായിരുന്നു വിജയ് ദേവരകൊണ്ട ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്.
https://www.facebook.com/Malayalivartha

























