സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ

സിനിമാ താരങ്ങള്‍ തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് പല വഴികളും പരീക്ഷിക്കുന്നുണ്ട്. താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികളെ ആശ്രയിക്കാറുണ്ടെന്നുള്ള വര്‍ത്ത നമ്മള്‍ പണ്ടു മുതലെ കേട്ടു വരുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളെ പലരും നിഷേധിച്ച് തള്ളി കളയുകയാണ് ചെയ്യാറുള്ളത്. സൗന്ദര്യ സംരക്ഷണത്തിന് സര്‍ജറികള്‍ ഉപയോഗിക്കാറുണ്ടോ എന്നുള്ള ചോദ്യത്തിന് പലരും ദേഷ്യത്തോടെയാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഐശ്വര്യറായ്.
ലോക സുന്ദരി എന്ന കേള്‍ക്കുമ്പോള്‍ എത്ര വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഐശ്വര്യയുടെ മുഖമായിരിക്കും. സൗന്ദര്യം സംരക്ഷിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കാറുണ്ടോ എന്ന ചോദ്യത്തിന് വളരെ കൂളായിട്ടാണ് താരം മറുപടി പറഞ്ഞത്. എന്ത് മാറ്റത്തിന് വിധേയമാകണം എന്നുളളത് അവനവന്റെ താല്‍പര്യമാണ്. താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി ഒരു ധാരണവേണമെന്നും താരം പറഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുടികളര്‍ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഇല്ലായെന്നാണ് എന്റെ മറുപടി. ഒരു ബ്രാന്‍ഡിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇതിനെ കുറിച്ച് ആദ്യമായി പരീക്ഷിച്ചത്. അതു വിജയിക്കുകയും ചെയ്തുവെന്നും താരം പറഞ്ഞു.
താരത്തിന്റെ ഈ മറുപടിയില്‍ നിന്ന വ്യക്തമാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന്. കൂടാതെ ഇതുവരെ ഡയറ്റുകളല്‍ സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ശരീരത്തെ കുറിച്ച് എന്ത് ചെയ്താലും മെഡിക്കല്‍ അധികൃതരുടെ ഉപദേശം തേടണമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha