കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അദിതിയുടെ വെളിപ്പെടുത്തല്‍

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു. കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തതിന് എട്ടുമാസമാണ് തനിക്ക് വീട്ടിലിരിക്കേണ്ടി വന്നതെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ലായെന്നാണ് അദിതി പറയുന്നത്.
എന്നോട് അത്തരത്തില്‍ പെരുമാറാന്‍ എങ്ങനെ അവര്‍ക്ക് ധൈര്യമുണ്ടായി എന്നാണ് അറിയാത്തത്. നമ്മള്‍ ധൈര്യമായി നിന്നാല്‍ മാത്രമേ ഇത്തരം കാര്യങ്ങളെ എതിര്‍ക്കാന്‍ പറ്റു. നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ സിനിമ നിങ്ങളെ തേടിയെത്തുമെന്നും നടി പറഞ്ഞു.
https://www.facebook.com/Malayalivartha