നടി മല്ലിക സുകുമാരനെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മയും നടിയുമായ മല്ലിക സുകുമാരനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ഇന്നു മാത്രം 24 പേരാണ് ഇതുവരെ മരിച്ചത്. ഇതോടെ ഇന്നലെയും ഇന്നുമായി 56 പേർ മഴക്കെടുതിയിൽ മരിച്ചു.
നെന്മാറയിൽ ഉരുൾപൊട്ടി ഒമ്പത് പേർ മരിച്ചു. കോഴിക്കോട്ട് മാവൂർ ഊർക്കടവിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. കൂടരഞ്ഞി കൽപിനിയിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു. കണ്ണൂരിൽ മൽസ്യബന്ധനത്തിന് പോയ ആൾ വള്ളംമറിഞ്ഞ് മരിച്ചു.
ഈരാറ്റുപേട്ടയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേരാണ് ഇന്നലെ രാത്രി മരിച്ചത്. തൃശൂരിൽ വീട് തകർന്ന് രണ്ടുപേർ മരിച്ചു. പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിനായി പമ്പാ, ആനത്തോട് ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി. കൂടുതൽ സൈനികർ രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























