വീടാകെ വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു... മിനിറ്റുകള്‍ക്കിടയിലാണ് വെള്ളം കയറിയത്... ബന്ധുവീടുകളിലെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്; നടി ആശാശരത്തിന്റെ വീട്ടില്‍ അഭയം തേടി അനന്യ

നടി ആശാ ശരത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ച് നടി അനന്യയും കുടുംബവും. കേരളം പേമാരിയുടെ ദുരിതകയത്തില്‍ മുങ്ങുകയാണ്. അഭയം തേടി നിരവധിപേരാണ് ഇപ്പോഴും കഴിയുന്നത്. വെള്ളപൊക്കത്തില്‍ നടി അനന്യയുടെ കൊച്ചിയിലെ വീടും മുങ്ങിയിരുന്നു.
പ്രളയ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടെത്തിയ നടി അനന്യ ഫേസ് ബുക്ക് ലൈവിലൂടെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും മറ്റുള്ളവരെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ”കഴിഞ്ഞ 2 ദിവസമായി പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്റെ വീട് ഇപ്പോള്‍ വെള്ളത്തിലായി.മിനിറ്റുകള്‍ കെണ്ടായിരുന്നു വെള്ളം കേറിയത്. ഒന്നാം നില വരെ വെള്ളം കേറി.
എന്റെ ബന്ധുക്കളുടെ വീട്ടിലും വെള്ളം കേറി ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലില്‍ എത്തിചേര്‍ന്നു.മനസ്സ് മരവിച്ച അവസ്ഥയിലാണ് ഇനി മുന്നോട്ട് എങ്ങനെയാവുമെന്നറിയില്ല”.
https://www.facebook.com/Malayalivartha