കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേർന്ന് സംഗീതചക്രവർത്തിയും; തന്റെ പ്രിയഗാനത്തിന്റെ വരികൾ മാറ്റിപ്പാടി റഹ്മാൻ

കേരള ജനതയുടെ ദുഃഖത്തില്‍ ലോക ജനത ഒന്നടങ്കം പങ്കുചേരുകയാണ്. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി ഇവര്‍ ഒപ്പം നില്‍ക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ ലോകത്തിലെ വിവിധ മേഖലയിലുള്ളവര്‍ കേരളീയര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന് അകത്തുള്ളവര്‍ മാത്രമല്ല പുറത്തുളേളവരും നമ്മുടെ ദുഃഖത്തില്‍ കൈതാങ്ങായി നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓക്ലാഡില്‍ നടന്ന സംഗീത പരിപാടിയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായ എആര്‍ റഹ്മാന്‍ പാടിയത് കേരളത്തിനു വേണ്ടിയായിരുന്നു. മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.കേരളത്തിനു സഹായവുമായി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല ലോക രാജ്യങ്ങളില്‍ നിന്നു തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha