പ്രിയ നായകന് ജന്മദിനാശംസകള്‍
കലാഭവനില്‍ വച്ചാണ് ഗോപാലകൃഷ്ണന്‍ എന്നതിനു പകരം ദിലീപ് എന്ന പേരു സ്വീകരിക്കുന്നത്. കലാഭവനില്‍ വച്ച് നടന്‍ ജയറാമുമായുള്ള പരിചയവും വഴിത്തിരിവായി. അഭിനയിക്കാനുള്ള അവസരം തേടിയാണ് ദിലീപ് ജയറാമിനെ പോയി കണ്ടത്. ജയറാമിന്റെ സഹായത്തോടെ സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി.
ക്യാമറയ്ക്കു പിന്നില്‍ നിന്ന് ദിലീപിനെ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചതും കമല്‍ തന്നെയായിരുന്നു. \'എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം. പിന്നീട് ജോഷിയുടെ \'സൈന്യത്തില്‍ മമ്മൂട്ടിക്കൊപ്പം. മാനത്തെ കൊട്ടാരമായിരുന്നു ആദ്യ നായകവേഷം. ചിത്രം തരക്കേടില്ലാത്ത വിജയം നേടിയതോടെ ദിലീപ് സിനിമാതാരമായി മാറുകയായിരുന്നു.
ലോഹിതദാസ് സല്ലാപം എന്ന തിരക്കഥ ഒരുക്കിയപ്പോള്‍ ദിലീപ് അതില്‍ നായകനായി മാറി. സുന്ദര്‍ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മഞ്ജുവിനൊപ്പം ദിലീപ് നടിച്ചു. സൂപ്പര്‍ഹിറ്റ് വിജയങ്ങളുടെ തുടക്കം ഈ ചിത്രത്തില്‍ നിന്നായിരുന്നു. മലയാളത്തിലെ മിക്ക നടിമാരും ആദ്യം നായികയായത് ദിലീപിനോടൊപ്പമാണ്. മഞ്ജു, കാവ്യ, നവ്യ, ദിവ്യ, മീര, നിത്യ, ജ്യോതിര്‍മയി, മന്യ, ഭാവന, അഖില തുടങ്ങിയ നടിമാരുടെ ഭാഗ്യനായകനായി ദിലീപ് മാറി.
മിമിക്രി രംഗത്ത് നിന്നും വന്ന ദിലീപിന്റെ അഭിനയത്തില്‍, പലപ്പോഴും ഒരു മിമിക്രി ടച്ച് ഉണ്ടെന്ന് വിമര്‍ശകര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ വെല്ലുന്ന അഭിനയ പാടവം പലപ്പോഴും ദിലീപ് കാഴ്ചവച്ചിട്ടുണ്ട്. ദിലീപ് അഭിനയിച്ച ചിത്രങ്ങള്‍ തന്നെയാണ് അതിനുള്ള മറുപടി.
ജനപ്രിയ നായകന് വീണ്ടും ഉയരങ്ങളിലെത്താന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് കൊണ്ട് ജന്മദിനാശംസകള്‍ നേരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha