ആശാ ശരത്തിനോട് കമലാഹാസന്‍ പറഞ്ഞതെന്ത്?
സീരിയലുകളിലൂടെ സിനിമയില്‍ സജീവമായ ആശാ ശരത്ത് മൂന്ന് മാസം കൂടുമ്പോഴേ ഒരു സിനിമയില്‍ അഭിനയിക്കൂ. അഭിനയം അത്ര താല്‍പര്യം അല്ലാത്തത് കൊണ്ടല്ല, വീട്ടുകാരുമൊത്ത് കഴിയാനും നൃത്തവും ഡാന്‍സ് സ്‌കൂളും ഒരുമിച്ച് കൊണ്ടു പോകുന്നതിനുമാണിത്. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന വര്‍ഷത്തില്‍ രണ്ട് മക്കളുള്ള വീട്ടമ്മയുടെ വേഷമാണ്. അസൂയയും കുശുമ്പും സ്‌നേഹവും വാല്‍സല്യവും എല്ലാമുള്ളൊരു വീട്ടമ്മ. മുമ്പ് ഇത്തരം കഥാപാത്രങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്നും ആശ പറഞ്ഞു.
വര്‍ഷത്തിന്റെ ഡബ്ബിംഗ് സമയത്ത് ഭര്‍ത്താവ് ശരത്തും ഒപ്പം ഉണ്ടായിരുന്നു. കഥാപാത്രം കണ്ടിട്ട്, ഇതിന് നിനക്ക് റിഹേഴ്‌സലൊന്നും വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ചെറിയ കാഥാപാത്രമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, കമലാഹാസന്‍, പ്രഭു ഇവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചു. ദൃശ്യത്തില്‍ തുടക്കം മോഹന്‍ലാല്‍ എതിരെ നില്‍ക്കുമ്പോള്‍ പഴയ സിനിമകള്‍ ഓര്‍മവന്നു. ജോര്‍ജുകുട്ടിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിയില്ല. പക്ഷെ, പിന്നീട് അത് ശരിയായി. വര്‍ഷത്തില്‍ മമ്മുക്കയ്‌ക്കൊപ്പം തുടക്കത്തില്‍ ഇത് തന്നെയായിരുന്നു പ്രശ്‌നം.
ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴും പ്രശ്‌നമായി കമലാഹാസനോട് എന്നടാ .... എന്ന് ചോദിക്കേണ്ടതിന് പകരം എന്നയ്യാ എന്ന് ചോദിച്ചു. തമിഴ് അത്ര വശമില്ലാത്തത് കൊണ്ട് കമലഹാസന്‍ കറക്ട് ചെയ്തു. പക്ഷെ, കറക്ട് ചെയ്ത ശേഷം ഞാന്‍ തന്നെ ഡബ്ബ് ചെയ്യണമെന്നും എന്റെ ഭാഷ നന്നായിട്ടുണ്ടെന്നും കമലാഹാസന്‍ പറഞ്ഞു. അത് ഒരു നാഷണല്‍ അവാര്‍ഡ് പോലെ കാണുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha