സംയുക്ത അഭിനയിക്കില്ലെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല
സംയുക്താവര്‍മ അഭിനയിക്കില്ലെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് ഭര്‍ത്താവ് ബിജുമേനോന്‍. സംയുക്തയുടെ തിരിച്ചുവരവ് പ്രതീക്ഷയ്ക്കുന്നതില്‍ തെറ്റില്ല- ഒരു വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബിജു പറഞ്ഞു. അഭിനയിക്കില്ലെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ശപഥവും ചെയ്തിട്ടില്ല. വിവാഹ ശേഷം അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബ ഉത്തരവാദിത്വവും മകന്റെ കാര്യവുമൊക്കെ വന്നതോടെയാണ് സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ചത്.
മലയാളത്തില്‍ എന്നേക്കാള്‍ ആരാധകരും പ്രേക്ഷകരും സംയുക്തയ്ക്കുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്നതിന് താനൊരിക്കലും എതിരല്ല. സംയുക്ത തന്നെയാണ് സിനിമ വേണ്ടെന്ന് വച്ചത്. താത്പര്യമുണ്ടെങ്കില്‍ തിരിച്ചു വരാം. അതെല്ലാം ഭാര്യയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും ബിജുമേനോന്‍ വ്യക്തമാക്കി. എന്നിലെ നടന് ഭാര്യയില്‍ നിന്ന് ലഭിയ്ക്കുന്ന പിന്തുണ വലുതാണെന്നും എല്ലാ വിജയങ്ങള്‍ക്കും കാരണം സംയുക്ത നല്‍കുന്ന പിന്തുണയാണെന്നും പറഞ്ഞു. എന്റെ നേട്ടങ്ങളുടെയെല്ലാം കരണം ഭാര്യ തന്നെയാണ്. തിരക്കുകള്‍ മൂലം ചെയ്യാന്‍ കഴിയാത്ത ഉത്തരവാദിത്വങ്ങളെല്ലാം അവള്‍ ഏറ്റെടുത്ത് ചെയ്യുന്നു. ഒന്നും എന്നെ അറിയിക്കാറില്ല. അത് വലിയ അനുഗ്രഹമാണ്.
മകന്റെ പഠനവും വീട്ടുകാര്യങ്ങളുമെല്ലാം നോക്കുന്നത് സംയുക്ത തനിച്ചാണ്. അതില്‍ സന്തോഷമുണ്ട്. സംയുക്ത നല്‍കുന്ന സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയില്‍ തുടരാന്‍ കഴിയുന്നത്. അവളുടെ സന്തോഷത്തിനും ആഗ്രഹങ്ങള്‍ക്കും ഞാന്‍ എതിര് നില്‍ക്കില്ല. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവാണെന്നും താരം പറഞ്ഞു. മലയാളത്തില്‍ അംബിക. ശോഭന, മഞ്ജുവാര്യര്‍ തുടങ്ങിയ നടിമാരുടെ ശ്രേണിയില്‍ പെടുന്ന താരമാണ് സംയുക്താ വര്‍മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha