ഹൃതിക്-സൂസന്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു
ബോളീവുഡ് താരം ഹൃതിക് റോഷനും ഭാര്യ സൂസന്‍ ഖാനും നിയമപരമായി വേര്‍പിരിഞ്ഞു. ഇരുവരുടേയും സമ്മതത്തോടെ നല്‍കിയ വിവാഹ മോചന ഹര്‍ജി ബാന്ദ്രയിലെ കുടുംബ കോടതിയിലാണ് തീര്‍പ്പാക്കിയത്. പതിനാലു വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൃതികും സൂസനും തങ്ങളുടെ അഭിഭാഷകര്‍ക്കൊപ്പം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ജീവനാംശത്തെ സംബന്ധിച്ചും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവരെ സംബന്ധിച്ചും തര്‍ക്കങ്ങളില്ലെന്ന് അഭിഭാഷകര്‍ കോടതിയ ബോധിപ്പിച്ചു.
സൂസന്‍ 400 കോടി ജീവനാംശം ആവശ്യപ്പെട്ടതായി മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നാലുവര്‍ഷത്തെ പ്രണയിച്ചശേഷം 2000 ലാണു ഹൃതിക്കും സൂസെയ്‌നും വിവാഹിതരായത്.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha