ഒരൊറ്റ യുവതിയും മല കയറിയില്ല... തുലാം മാസ പൂജക്കു ശേഷം നടയടച്ചു; ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം... ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്

ശബരിമലയിലെ യുവതിപ്രവേശം സുപ്രീം കോടതി വിധി വന്ന ശേഷം നടന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. പലരും ഈ വിധി വിമർശിച്ചും അനുകൂലിച്ചുമൊക്കെ രംഗത്ത് വന്നുകൊണ്ടേയിരിക്കുന്നു. ശബരിമല കയറാൻ തയ്യാറായി യുവതികളെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചില യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയതാണ് വന്‍ വിവാദങ്ങള്‍ക്ക് തിരിതെളിച്ചത്. ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് മലകയറ്റം പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
അതേസമയം ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരൊറ്റ യുവതിയും മല കയറിയില്ല. തുലാം മാസ പൂജക്കു ശേഷം നടയടച്ചു. നിരീശ്വര വാദികളുടെ മേല്‍ ഈശ്വര വിശ്വാസികള്‍ നേടിയ വമ്ബന്‍ വിജയം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
ഒരൊറ്റ യുവതിയും മല കയറിയില്ല..
തുലാം മാസ പൂജക്കു ശേഷം നടയടച്ചു...
നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം...
എല്ലാ സ്വാമി മാർക്കും ഭക്തന്മാ൪ക്കും പ്രതിഷേധത്തിന് അനുകൂലിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആയിര കണക്കിന് ഭക്തന്മാ൪ ഗകോരി ചൊരിയുന്ന മഴയെ പോലും അവഗണിച്ച് ഭക്ഷണം പോലും മര്യാതക്ക് കഴിക്കാതെ, ഉറക്കം ഒഴിച്ചിരുന്നാണ് നമ്മളോരുത്ത൪ക്കുമായ് ഈ ധ൪മ്മയുദ്ധം നാമജപം മാത്രം നടത്തി വിജയിപ്പിച്ചത്...ഏവ൪ക്കും നന്ദി.
Big Salute to Janam TV.. സത്യത്തിനായ് കൂടെ നിന്നതിന്.. ( മറ്റു ചില മഹാത്മാ൪ നമ്മുടെ പരാജയം കാണുവാനും, അത് കണ്ട് രസിച്ച് ലൈവിടുവാ൯ കോപ്പ് കൂട്ടിയതാ..പക്ഷേ ദൈവഹിതം മറിച്ചായിരൂന്നു)
All the best.. Keep it up..
ഒപ്പം ആചാര അനുഷ്ഠാനങ്ങള് നിലനി൪ത്തണമെന്ന് പ്രഖ്യാപിച്ച് നമ്മോടൊപ്പം കട്ട സപ്പോ൪ട്ട് നല്കിയ തമിഴ് സൂപ്പ൪ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാ൪ ജീ ഒരായിരം നന്ദി..
പ്രിയ ഭക്തരെ..ഇതൊരു തുടക്കം മാത്രമാണ്..ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്...ഈ കാണിച്ച എെക്യം നില നി൪ത്തി മുന്നോട്ടു പോവുക..നിങ്ങളേവരേയും ദൈവം അനുഗ്രഹിക്കട്ടെ...
സ്വാമി ശരണം...
https://www.facebook.com/Malayalivartha