സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി; ആശംസയുമായി രമേശ് പിഷാരടി

പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. ഇരുവരുടെയും സ്‌കിറ്റുകളില്ലൊം തന്നെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടാണ് എത്താറുളളത്. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമായിരുന്നു ഇരുവരും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരുന്നത്. എഷ്യാനെറ്റിലെ സിനിമാല എന്ന പ്രോഗ്രാമിലൂടെ തുടങ്ങിയ ഇരുവരും പിന്നീട് ശ്രദ്ധേയ പരിപാടികളിലൂടെ മുന്നേറിയിരുന്നു.
ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാ രംഗത്തും സജീവമാണ് ധര്‍മ്മജനും പിഷാരടിയും .സിനിമാലയില്‍ തുടങ്ങിയ സൗഹൃദം തുടര്‍ന്നും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോൾ സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുയാണ് രമേശ് പിഷാരടി . തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രമേശ് ധര്‍മ്മജന് ആശംസകള്‍ അറിയിച്ചത്. നിത്യ ഹരിത നായകനിലാണ് ധര്‍മ്മജന്‍ പാടുന്നത്. ഇതിലെ പോസ്റ്റര്‍ അടക്കം ഷെയര്‍ ചെയ്താണ് രമേശ് ആശംസകള്‍ അറിയിച്ചത്.
അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല….ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു…എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ..24 നു എന്റെ പേജില്‍ കൂടെ തന്നെ. പ്രതികാരദാഹി ആണവന്‍
https://www.facebook.com/Malayalivartha