ബിഗ്‌ബോസ് താരം പേളി മാണിക്ക് തലസ്ഥാന നഗരിയിൽ സ്വീകരണം നൽകി പേളി ആർമി; സർപ്രൈസുമായി ശ്രീനിഷും

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ പേളി മാണിക്ക് സ്വീകരണം നൽകി പേളി ആര്‍മി. ഡോക്ടർമാരും, കോളേജ് വിദ്യാർത്ഥികളും അടക്കമുള്ളവരാണ് പേളിക്ക് തലസ്ഥാന നഗരിയിൽ സ്വീകരണം ഒരുക്കിയത്. ഇതിന് മുമ്പ് കൊച്ചിയിലെ പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീനിഷും, പേളിയുമൊരുമിച്ചായിരുന്നു പങ്കെടുത്തത്.
ബിഗ് ബോസില്‍ നിന്നും തുടക്കത്തില്‍ പുറത്തേക്ക് പോവാന്‍ ശ്രമിച്ച പേളിക്ക് ശക്തമായ പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് ശ്രീനിയായിരുന്നു. ശ്രീനിയുടെ മോതിരം പേളിയുടെ കൈയ്യില്‍ കണ്ടതും കണ്ണുകള്‍ കൊണ്ട് കഥ പറയാന്‍ ശ്രമിക്കുന്നതുമായിരുന്നു ഇരുവരും പ്രണയത്തിലാണോ എന്ന് സംശയം ബലപ്പെടുത്തിയത്.
പേളിയും ശ്രീനിയും പ്രണയത്തിലാണെന്നും ഗെയിമില്‍ തുടരാനായുള്ള നീക്കമാണ് അതെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നും ശ്രീനിക്കാണ് പണി കിട്ടാന്‍ പോവുന്നതെന്ന തരത്തിലുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
വിമര്‍ശനവും പരിഹാസവും തുടരുന്നതിനിടയിലും ഇരുവരു തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തെക്കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. സംസാരിച്ച് സമ്മതിപ്പിക്കാമെന്ന ഉറപ്പ് ശ്രീനി അന്നേ നല്‍കിയിരുന്നു. വീട്ടിലെത്തിയ ഇരുവരും തങ്ങളുടെ ആരാധകപിന്തുണയെക്കുറിച്ചും ഡബ്‌സ്മാഷ് വീഡിയോയും റൊമാന്റിക് രംഗങ്ങളുമൊക്കെ കണ്ടിരുന്നു.
തിരുവനന്തപുരം പേളി ആർമി സ്വീകരണത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും, പേളിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും സർപ്രൈസ് വീഡിയോയുമായി ശ്രീനിഷ് എത്തിയത് പേളിയെ ഞെട്ടിച്ചു. പരിപാടിയില്‍ പേളി ആർമിയുടെ ലോഗോ പ്രകാശനവും താരം നിർവഹിച്ചു. ഇത്രയും ഗംഭീരമായ ഒരു ഗെറ്റുഗതർ തന്നെ ഞെട്ടിച്ചുവെന്നും, പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എക്സൈറ്റഡാണെന്നും പേളി പരിപാടിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha