രാജിവച്ചവർക്ക് തിരിച്ചു വരണമെങ്കില്‍ വീണ്ടും സംഘടനയ്ക്ക് അപേക്ഷ നല്‍കണം; എഎംഎംഎയിൽ തിരികെയെത്തുമോ ?........തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

മലയാള താരസംഘടനായ എഎംഎംഎയിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത്തിൽ പ്രതിഷേധിച്ച് രാജിവെച്ച താരമായിരുന്നു നടി റിമ കല്ലിങ്കല്‍. ദിലീപിനെ അനുകൂലിച്ച് താര സംഘടന സ്വീകരിച്ച നിലപാടുകളെ റിമ ശകതമായി എതിർത്ത് മുന്നിട്ടിറങ്ങിയിരുന്നു. എന്തുതന്നെ സംഭവിച്ചാലും ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്ന് അവർ നിലപാട് അറിയിക്കുകയും ചെയ്തു.
വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും താരസംഘടനയായ എഎംഎംഎയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും താരസംഘടനയുടെ അഴുകൊഴുമ്പന്‍ നിലപാടുകള്‍ക്കെതിരെ ശക്തമായി പോരാടുന്ന നടിയാണ് റിമ കല്ലിങ്കല്‍.
അതേസമയം എഎംഎംഎയിൽ നിന്നും രാജിവച്ചവർക്ക് തിരിച്ചു വരണമെങ്കില്‍ വീണ്ടും സംഘടനയ്ക്ക് അപേക്ഷ നല്‍കണമെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ തിരിച്ചുപോകുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി വ്യകതമാക്കി റിമ രംഗത്തെത്തിയിരിക്കുകയാണ്.
ലൈംഗികാതിക്രമണം നടന്ന ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാതെ അവളെ ആക്രമിച്ചവനൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകേണ്ടെന്ന് തന്നെയാണ് തിരുമാനം. എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് അറിയാം എന്നിരിക്കെ സംഘടനയുടെ ഭാഗമാകേണ്ട ആവശ്യം തനിക്കില്ല.
എന്തൊക്കെ സംഭവിച്ചാലും നടിക്കൊപ്പം തന്നെയാണ്. പ്രായമാകുമ്പോള്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മാത്രമല്ല ഒരു സംഘടന വേണ്ടത്. അവരുടെ നിലനില്‍ക്കുന്ന പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യാന്‍ സംഘടനയ്ക്ക് കഴിയണം. ഇപ്പോള്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. സംഘടനയ്ക്ക് പുറത്ത് നിന്ന് താന്‍ തന്‍റെ പണി എടുത്തോളാം.
അതേസമയം സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയേയും ഹണി റോസിനേയും റിമ കടന്നാക്രമിച്ചു. സംഘടന പറയുന്നതെന്തോ അതേ നിലപാടുള്ളവരാണ് രണ്ട് നടിമാരും. ഇതുവരെ അവര്‍ സംഘടനയുടെ ഒരു നിലപാടിനേയും ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല.
വനിതാ പ്രാതിനിധ്യം എന്നത് മാത്രമാണ് അവരെ ഉള്‍പ്പെടുത്തിയത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുമാനം എടുക്കേണ്ട സ്ഥാനത്ത് ഒരിക്കലും ഒരു സ്ത്രീയേയും സംഘടന നിയമിക്കില്ല. അതാണ് അവിടുത്തെ രീതി. പണ്ടത്തെ താരങ്ങളായിരുന്ന ശോഭനയും രേവതി ചേച്ചിയും ഉര്‍വ്വശി ചേച്ചിയുമൊക്കെ ഇപ്പോള്‍ എവിടെയാണ്. അവരെയൊക്കെ ആരാണ് ഇല്ലാതാക്കിയത്. ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടാക്കിയത്. ടാലന്‍റ് അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. ഇപ്പോഴും അവരുടെ കാലത്ത് ഉണ്ടായിരുന്ന നായകന്‍മാര്‍ക്ക് സിനിമകള്‍ ഉണ്ട്. എന്നാല്‍ വിരോധാഭാസം അവരുടെ നായികമാരായി എത്തുന്നവരാകട്ടെ പ്രായം കുറഞ്ഞ നായികമാരും.
ബോളിവുഡില്‍ ഇതേ രീതിയാണ്. നായകന്‍റെ അമ്മയായി അഭിനയിക്കുന്ന സ്ത്രീക്ക് നായകനേക്കാള്‍ അഞ്ചോ പത്തോ വയസ് മത്രമായിരിക്കും കൂടുതല്‍. പക്ഷേ നടിക്ക് ഇരുപത് വയസെങ്കിലും കുറവായിരിക്കും. അത് പക്ഷേ സിനിമയില്‍ ഒരു പ്രശ്നമേ അല്ല. എന്നാല്‍ തിരിച്ച് ചിന്തിക്കാന്‍ സിനിമാ ഇന്‍ഡസ്ട്രി തയ്യാറല്ല. എന്തുകൊണ്ടാണ് മുപ്പതുകാരിക്ക് ഇരുപതുകാരന്‍ നായകന്‍ ആവാത്തത്. ഇതൊക്കെയാണ് ആദ്യം മാറേണ്ടത്.
https://www.facebook.com/Malayalivartha