എഎംഎംഎയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് റിമ പറയുന്നത്

താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെച്ച താരമായിരുന്നു റിമ കല്ലിങ്കല്‍. ദിലീപിന് അനുകൂലമായി താരസംഘടന സ്വീകരിച്ച നിലപാടുകളേയെല്ലാം അവര്‍ ശക്തമായി തന്നെ എതിര്‍ത്തു.
എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം മാത്രമാണെന്ന് അവര്‍ നിലപാടെടുത്തു. ഇതിനിടെ രാജിവെച്ചവര്‍ക്ക് തിരിച്ചു വരണമെങ്കില്‍ വീണ്ടും സംഘടനയ്ക്ക് അപേക്ഷ നല്‍കണമെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുപോകുന്നുണ്ടോയെന്ന ചോദ്യത്തിന് തന്റെ നിലപാട് വ്യക്തമാക്കുകയാണ് റിമ.
ലൈംഗികാതിക്രമണം നടന്ന ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാതെ അവളെ ആക്രമിച്ചവനൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകേണ്ടെന്ന് തന്നെയാണ് തിരുമാനം. എന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് അറിയാം എന്നിരിക്കെ സംഘടനയുടെ ഭാഗമാകേണ്ട ആവശ്യം തനിക്കില്ല.
എന്തൊക്കെ സംഭവിച്ചാലും നടിക്കൊപ്പം തന്നെയാണ്. പ്രായമാകുമ്പോള്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ മാത്രമല്ല ഒരു സംഘടന വേണ്ടത്. അവരുടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളേയും അഭിസംബോധന ചെയ്യാന്‍ സംഘടനയ്ക്ക് കഴിയണം. ഇപ്പോള്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. സംഘടനയ്ക്ക് പുറത്ത് നിന്ന് താന്‍ തന്റെ പണി എടുത്തോളാം.
https://www.facebook.com/Malayalivartha