രാഖി സാവന്തിനെതിരെ മാനനഷ്ടകേസുമായി തനുശ്രീ ദത്ത

തനുശ്രീ ദത്തയ്‌ക്കെതിരെ ആരോപണമുന്നയിച്ച നടി രാഖി സാവന്തിന് എതിരെ 10 കോടി രൂപയുടെ മാനനഷ്ടകേസുമായി നടി രംഗത്ത്. സംഭവത്തില്‍ രാഖി മറുപടി പറഞ്ഞില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും താരത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്ക് എതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു.
തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഇപ്പോള്‍ നടി മാനനഷ്ടകേസ് നല്‍കിയത്.തനുശ്രീയുടെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഖി ശ്രമിക്കുകയാണെന്നും ഇതിനെതിരെ ക്രിമിനല്‍, സിവില്‍ ഡിമാന്‍ഡേഷന്‍ പരാതി നല്‍കിയതായി തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സത്പുത് പറഞ്ഞു.
രാഖി ഇതിന് മറുപടി പറഞ്ഞില്ലെങ്കില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
തനുശ്രീ നുണ പറയുകയായിരുന്നെന്നും അമേരിക്കയില്‍ മയക്കുമരുന്ന് ഉപയോഗിച്ചു കൊണ്ടാണ് തനുശ്രീ ജീവിക്കുന്നതെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha