തമിഴ് സംവിധായകനെതിരെ അമല പോള്‍

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലാണ് സംവിധായകന്‍ സൂസി ഗണേശനില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി അമല പോള്‍. സൂസി ദ്വയാര്‍ത്ഥത്തില്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നതാണെന്നും അമല പോള്‍ വെളിപ്പെടുത്തുന്നു.
സൂസി സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളാണ്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്.
വിഷയത്തില്‍ ഭരണകൂടവും നിയമവ്യവസ്ഥയും കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമല പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha