മീ ടൂ; കന്നഡ സംവിധായകൻ രവി ശ്രീവാസ്തവക്കെതിരെ നടി സഞ്ജന ഗൽറാണി

സംവിധായകൻ രവി ശ്രീവാസ്തവ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി നടി സൻജന ഗൽറാണി രംഗത്ത്. 13 വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകൻ അതിക്രമം നടത്തിയതെന്നും സൻജന വെളിപ്പെടുത്തി.
എന്നാൽ ആരോപണത്തെ നിഷേധിച്ചു കൊണ്ട് രവി ശ്രീവാസ്തവ രംഗത്തെത്തി. സൻജന വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
കുറച്ചു ദിവസം മുൻപ് നടൻ അർജുനെതിരെയും മീ ടൂ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മലയാളിയായ കന്നട നടി ശ്രുതി ഹരിഹരനും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീയുമാണ് ദുരനുഭവംപറഞ്ഞുകൊണ്ട്രംഗത്തെത്തിയത്. 15വർഷം മുമ്പ് അർജുൻ സർജ അഭിനയിച്ച അർജുനുഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
അതേസമയം, തനിക്കെതിരെ ആരാപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് നടൻ അർജുൻ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha