അഡല്‍ട്‌സ് ഓണ്‍ലി ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ പേരുദോഷം കേള്‍പ്പിച്ച് നടന്

തമിഴ് സിനിമാ ലോകത്ത് വിമല്‍ എന്ന നടന് ഏറെ ആരാധകരുണ്ട്. ഒരു സാധാരണക്കാരന്‍ പയ്യന്‍ എന്ന ഇമേജില്‍ നിന്നുകൊണ്ടാണ് വിമല്‍ സിനിമകള്‍ ചെയ്യുന്നത്. ആ വിമല്‍ നായകനാകുന്ന ഒരു സമ്ബൂര്‍ണ എ പടം വരുന്നു.
ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ആളെകൂട്ടി പണം വാരാനുള്ള തത്രപാടില്‍ അഡല്‍ട്‌സ് ഓണ്‍ലി ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മികച്ച കലാസൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമകള്‍ വന്നുതുടങ്ങി. ഈ മാറിയ സാഹചര്യത്തിലാണ് ഏറെ നാളുകള്‍ക്ക് ശേഷം തമിഴില്‍ ഒരു എ പടം വരുന്നത്.
ഇപ്പോള്‍ ബോളിവുഡിലും ടോളിവുഡിലും എന്തിന് മലയാളത്തില്‍ പോലും അഡല്‍ട്‌സ് ഓണ്‍ലി കോമഡി ചിത്രങ്ങള്‍ വന്നു നിറയുന്നു. അതിനിടയിലാണ് ഒരു വ്യത്യസ്ത പേരുമായി തമിഴില്‍ ഒരു സമ്ബൂര്‍ണ എ പടം വരുന്നത്, ഇഇഎംഐ (ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്)
ഗുണ്ടൂര്‍ ടാക്കീസ് എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഡിസംബര്‍ 7 ന് തിയേറ്ററിലെത്തും.
സഹനടനായി സിനിമയിലെത്തിയ വിമല്‍ കാഞ്ചീവരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലൂടെ സ്ഥാനമുറപ്പിച്ച വിമല്‍ വാഗൈ സോഡ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. വിമലില്‍ നിന്ന് ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
വിമലിനൊപ്പം അഷ്‌ന സവാരി, സിങ്കം പുലി, മിയ റായി, ഷംന കാസിം, പൂനം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. കഴിഞ്ഞ മാസം പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha