മകളുടെ അഭിനയത്തില്‍ മതിമറന്ന് ഷാരൂഖ് ലണ്ടനില്‍

കിംഗ് ഖാന്റെ മകള്‍ സുഹാനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സുഹാനയുടെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് ബോളിവുഡ് സിനിമ ലോകം കാത്തിരിക്കുകയാണ്. തനിക്ക് അഭിനയിക്കാനാണ് താല്‍പര്യം എന്ന് നേരത്തെ തന്നെ സുഹാന വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ലണ്ടനിലെ കോളേജില്‍ അവതരിപ്പിച്ച നാടകത്തില്‍ ജൂലിയറ്റയി വേഷമിട്ടിരിക്കുകയാണ് കിംഗ് ഖാന്റെ മകള്‍ സുഹാന. സ്വന്തം മകളുടെ അഭിനയം കാണാന്‍ ഷരൂഖ് ഖാനും ലണ്ടനിലെത്തിയിരുന്നു.
സുഹാനയുടെ നാടകാഭിനയം കണ്ട് വികാരാധീനനായ ഷാരുക്ക് മകളുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 'എന്റെ ജൂലിയറ്റിന്റെ കൂടെ ലണ്ടനില്‍. അതി മനോഹരമായ ഒരു അനുഭവമാണിത്. എല്ലാ അഭിനയതാക്കളും മികച്ചു നിന്നു.
മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നു എന്ന് ഷാരൂഖ് ചിത്രത്തിനടിയില്‍ കുറിച്ചു. അഭിനയത്തിലിറങ്ങും മുന്‍പ് പഠനം പൂര്‍ത്തിയാക്കണം എന്ന് ഒറ്റ കണ്ടീഷനാണ് ഷാരൂഖ് ഖാന്‍ സുഹാനക്ക് മുന്നില്‍ വച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha