കമല്‍ഹാസനൊപ്പമുള്ള അഭിനയത്തെ കുറിച്ച് തുറന്നുപറച്ചിലുകളുമായി ആശ ശരത്ത്

സിനിമയിലായാലും സീരിയലിലായാലും മികച്ച സ്വീകാര്യത ലഭിച്ച താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു ആശ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. അഭിനയത്തിനും അപ്പുറത്ത് നൃത്തത്തിലും സജീവമാണ് ഈ താരം. സ്‌റ്റേജ് പരിപാടികളിലും മറ്റുമായി താരം നൃത്തവുമായെത്താറുമുണ്ട്.
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഡയലോഗുകളും ഗാനവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയുടെ തമിഴ് റീമേക്കിലും താനഭിയിച്ചിരുന്നുവെന്ന് താരം പറയുന്നു. കമല്‍ഹസനൊപ്പം അഭിനയിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
ആദ്യ സീനില്‍ത്തന്നെ കമല്‍ഹസനെ ഡാ എന്ന് വിളിക്കണമായിരുന്നു. എത്ര ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്ന് താരം ഓര്‍ത്തെടുക്കുന്നു. എന്നടാ എന്ന് വിളിക്കണോ അയ്യാ എന്ന് വിളിച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചിരുന്നു. ഷോട്ട് റെഡിയായപ്പോള്‍ നാമം ജപിച്ച് നില്‍ക്കുകയായിരുന്നു. എന്നയാ നിനച്ചെ എന്നായിരുന്നു അന്ന് ചോദിച്ചത്. ഡാന്‍സറാണല്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. തമിഴില്‍ ഡബ്ബ് ചെയ്യാനും അദ്ദേഹം പറഞ്ഞിരുന്നു.
എങ്ങനെ അദ്ദേഹത്തെ ഡാ എന്ന് വിളിക്കുമെന്നറിയാതെ നില്‍ക്കുകയായിരുന്നു. മലയാളത്തിലാണ് അദ്ദേഹം സംസാരിക്കാറുള്ളത്.
ആശ ഒരു പോലീസാണെന്നും തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ക്രിമിനലാണെന്നും ധൈര്യമായി ഡാ എന്ന് വിളിച്ചോയെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ധൈര്യം ലഭിച്ചത്. മുന്നില്‍ നില്‍ക്കുന്നത് മറ്റാരോ ആണെന്ന് കരുതി ആ രംഗം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha