ഡേര്‍ട്ടി പിക്ചറില്‍ അഭിനയച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി വിദ്യ ബാലന്‍

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരസുന്ദരിയാണ് വിദ്യാ ബാലന്‍. 2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് ലഭിച്ചതിനൊപ്പം വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളും വിദ്യക്ക് ലഭിച്ചിരുന്നു.
നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ തന്റെ അസാധ്യ പ്രകടനം തന്നെയായിരുന്നു വിദ്യാ ബാലന്‍ പുറത്തെടുത്തിരുന്നത്. സില്‍ക്കിന്റെ ജീവിതത്തെ ആസ്ദമാക്കി ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ മിലന്‍ ലുധിരയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങി ഏഴുവര്‍ഷം ആവുന്ന വേളയില്‍ ചിത്രത്തെ അനുസ്മരിച്ച് വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിദ്യ എത്തിയിരുന്നത്.
https://www.facebook.com/Malayalivartha