വൈദ്യ പരിശോധനയില്‍ തെളിഞ്ഞു... വഴങ്ങിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ചാനല്‍ മേധാവി മലയാളി മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിച്ചു

തൊഴിലിടങ്ങളിലെ മറ്റൊരു പീഡനം കൂടി പുറത്ത്. മലയാളി മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചാനല്‍ മേധാവി അറസ്റ്റില്‍. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ചാനലിന്റെ മേധാവി രാഹുല്‍ സുരിയാണ് അറസ്റ്റിലായത്. ഇതേ ചാനലിലെ മാധ്യമപ്രവര്‍ത്തകയെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചാബിബേഗ് പോലീസാണു രാഹുലിനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ യുവതി ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് താമസിക്കുന്നത്. രാഹുല്‍ രണ്ടുമൂന്നുതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും യുവതി മൊഴി നല്‍കി. എതിര്‍ത്തതോടെ ഭീഷണിയായി. ഇതോടെയാണു പോലീസിനെ സമീപിച്ചത്. വഴങ്ങിയില്ലെങ്കില്‍ ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈദ്യപരിശോധനയില്‍ ഇവര്‍ ബലാത്സംഗത്തിനിരയായെന്നു വ്യക്തമായതായി പോലീസ് അറിയിച്ചു.
തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമം വളരെ ചര്‍ച്ച ചെയ്യുന്ന സമയമാണ്. തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമവും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹോട്‌ലൈന്‍ സ്ഥാപിക്കുമെന്നു വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ മീഡിയ നെറ്റ്‌വര്‍ക് തീരുമാനിച്ചിരിക്കെയാണ് ഈയൊരറസ്റ്റ്.
കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ആരോപണങ്ങളാണ് ഏറ്റവുമൊടുവില്‍ പുറത്ത് വന്നത്. ലൈംഗികാതിക്രത്തിനെതിരായ നിയമങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ പ്രധാനമന്ത്രി തയാറാകണം അന്നേ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പലരും അനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു.
മാനസികപീഡനവും വിവേചനും നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ച മുന്‍ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ടയും. ടീം തിരഞ്ഞെടുപ്പിലും മറ്റും ചിലരുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍തൂക്കം ലഭിക്കുന്നതെന്ന് ട്വിറ്ററില്‍ ജ്വാല പറഞ്ഞു. തന്നെ ടീമില്‍നിന്നു പുറത്താക്കാന്‍ ദേശീയ ബാഡ്മിന്റന്‍ കോച്ച് ശ്രമിച്ചുവെന്നും പേരെടുത്തു പറയാതെ ജ്വാല പറയുന്നു. ദേശീയ ചാംപ്യനായിരുന്ന തന്നെ ഒഴിവാക്കാന്‍ വേണ്ടി ഡബിള്‍സിലെ തന്റെ സഹകളിക്കാരെ നിരുത്സാഹപ്പെടുത്തി. താന്‍ കളി നിര്‍ത്താന്‍ കാരണവും ഇതാണ് ജ്വാല പറയുന്നു.
മീടൂ മുന്നേറ്റത്തിന്റെ ഭാഗമായി പീഡകര്‍ക്കെതിരെ തുറന്നു പറച്ചിലുമായി രംഗത്തുവന്ന വനിതകളെ അഭിവാദ്യം ചെയ്ത് ബാഡ്മിന്റന്‍ സൂപ്പര്‍ താരം പി.വി സിന്ധു. തുറന്നു പറയാന്‍ ധൈര്യം കാണിച്ചവരെ അഭിനന്ദിച്ച സിന്ധു, കായികമേഖലയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തോട്, എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടില്ല' എന്നു പ്രതികരിച്ചു.
മുംബൈന്മശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ അര്‍ജുന രണതുംഗെ മുംബൈയിലെ ഹോട്ടലില്‍ വച്ച് തന്റെ ദേഹത്തു സ്പര്‍ശിക്കുകയും പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യയിലെ മുന്‍ എയര്‍ ഹോസ്റ്റസ് യാമിനി ഖന്ന. ഹോട്ടലില്‍ പരാതിപ്പെട്ടപ്പോള്‍ 'അത് താങ്കളുടെ സ്വകാര്യകാര്യമാണ്' എന്നായിരുന്നു അധികൃതരുടെ പ്രതികരണം അവര്‍ പറഞ്ഞു. ഗായകന്‍ അഭിജീത് 1998 ല്‍ തന്നെ ഹോട്ടലില്‍ വച്ച് അപമാനിച്ചുവെന്നും യാമിനി പറഞ്ഞു. പരാതി ഉന്നയിച്ചപ്പോള്‍ ഒരുമാസം അധികൃതര്‍ അഭിജീതിനെ ഹോട്ടലില്‍നിന്നു വിലക്കി.
ഹിന്ദി സിനിമ, ടിവി നടന്‍ അലോക് നാഥിനെതിരെ ആരോപണവുമായി നടിയും സിനിമാ അണിയറ പ്രവര്‍ത്തകയും. 1999 ല്‍ 'ഹം സാഥ് സാഥ് ഹേ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലോകിന് കോസ്റ്റ്യൂം നല്‍കാന്‍ പോയപ്പോള്‍ തന്റെ മുന്നില്‍ വച്ച് അയാള്‍ വസ്ത്രം മാറാന്‍ തുടങ്ങിയെന്ന് വനിതാപ്രവര്‍ത്തക പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ പിടിച്ചു നിര്‍ത്തി, കയ്യേറ്റം ചെയ്തു. അന്ന് അയാള്‍ക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല – അവര്‍ പറഞ്ഞു. അലോക്‌നാഥ് ഒരിക്കല്‍ മദ്യപിച്ച് തന്റെ മുറിയിലെത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി സന്ധ്യ മൃദുല്‍ പറഞ്ഞു.
ഒരുമിച്ചു അഭിനയിച്ച ചില സിനമകളില്‍ അയാളുടെ പെരുമാറ്റത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഓക്കാനം വരുമെന്നും സന്ധ്യ പറഞ്ഞു. ഇതേസമയം, അലോക്‌നാഥ് തന്നെ പീഡിപ്പിച്ച കാര്യം അയാളുടെ ഭാര്യ അഷു സിങ്ങിനോടു പറഞ്ഞിരുന്നുവെന്ന് നിര്‍മാതാവ് വിന്റ നന്ദ. കഴിഞ്ഞ ദിവസം അലോകിനെതിരെ ആദ്യം പരാതിയുന്നയിച്ചത് വിന്റയായിരുന്നു.
"
https://www.facebook.com/Malayalivartha