റിയാലിറ്റി ഷോയിലെ ശാസിക്കൽ അതിരുകടന്നു; കുളിമുറിയുടെ ചുമരില്‍ സ്വയം തലയടിച്ച് പൊട്ടിച്ച ശ്രീശാന്തിനെ ആശുപത്രിൽ പ്രവേശിപ്പിച്ചു

മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ കുളിമുറിയുടെ ചുമരില്‍ സ്വയം തലയടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഘാടകരാണ് ശ്രീശാന്ത് സ്വയം കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.
ഷോയിലെ മറ്റൊരു മൽസരാർത്ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിന് ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ കുളിമുറിയിൽ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.
'ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോൾ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായവേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ്‌റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി.പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി'. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു.യടിച്ച് പൊട്ടിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇപ്പോള്‍ താരത്തിന് പേടിക്കാന്‍ ഒന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീശാന്ത് ഇപ്പോള്‍ തിരിച്ചെത്തിയെന്ന് സംഘാടകര്‍ അറിയിച്ചതായിട്ടും ഭുവനേശ്വരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha