സൗന്ദര രഹസ്യം വെളിപ്പെടുത്തി ഹണി റോസ്

ഹണി റോസിന്റെ ബിസിനസ്സ് പ്രവേശനം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഡിസംബര്‍ 1 നാണ് ഉദ്ഘാടനം എന്നും മലയാള സിനിമ മേഖലയില്‍ നിന്ന് നിരവധി താരങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നും താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ബിസ്‌നസ്സ് സംരംഭത്തിന് തിരി കൊളുത്തത് ആരാണെന്ന് മാത്രം താരം വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. സര്‍െ്രെപസിനു വിരാമമിട്ട് ലാലേട്ടനായിരുന്നു ഹണിയുടെ പുതിയ സംരംഭം ലോഞ്ച് ചെയ്തത്.
തന്റെ പുതിയ സംരംഭത്തിനെ കുറിച്ചുളള വിവരങ്ങള്‍ നേരത്തെ തന്നെ ഹണി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. മലയാള സിനിമയില്‍ നിന്ന് നിരവധി താരങ്ങള്‍ എത്തുമെന്ന് പറഞ്ഞ ഹണി ആരാണ് പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നത് എന്ന് മാത്രം പറഞ്ഞില്ലായിരുന്നു. അത് സര്‍െ്രെപസ് എന്നാണ് താരം പറഞ്ഞത്. അതുപോലെ സര്‍െ്രെപസായിട്ടായിരുന്നു ലാലേട്ടന്റെ എന്‍ട്രിയും.
ലുലു മാളില്‍വെച്ചായിരുന്നു ഹണി സ്‌ക്രബറിന്റെ ലോഞ്ച് നടന്നത്. ഉദ്ഘാടനത്തിനെ കുറിച്ച് ലാലേട്ടനോടു പറഞ്ഞപ്പോള്‍ എല്ലാ തിരക്കും മാറ്റിവെച്ച് അദ്ദേഹം വരാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതൊരു ദൈവാനുഗ്രഹമായിട്ടാണ് താന്‍ കാണുന്നതെന്നും താരം പറഞ്ഞു. ഈ അവസരത്തില്‍ തനിയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞ് ഇമോഷണലായിരുന്നു. ലാലേട്ടനോടുളള നന്ദിയും സ്‌നേഹവും ഹണി ആ അവസരത്തില്‍ അറിയിച്ചു.
താന്‍ ബിസിനസ്സ് മേഖലയില്‍ പുതിയ ആളല്ലെന്നും താരം പറ!ഞ്ഞു. കഴിഞ്ഞ 25 കൊല്ലമായി സ്‌ക്രബ്ബ് ബിസിനസ്സ് രംഗത്ത് പിതാവ് വര്‍ഗീസ് തോമസ് സജീവമാണ്. തന്നെയൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമേ നിങ്ങള്‍ക്കൊക്കെ അറിയുള്ളൂ. എന്നാല്‍ ഈ രംഗത്ത് ഞങ്ങള്‍ നേരത്തെ തന്നെ എത്തിയിരുന്നുവെന്ന് ഹണി റോസ് പറഞ്ഞു. ഹണി ബാത്ത് സ്‌ക്രബെര്‍ എന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങള്‍ ചെയ്തു കൊണ്ചു വരുന്ന സംരംഭമാണ്. ഇപ്പോഴത്തെ ബിസിനസ്സ് അമ്മ റേസ്സ് തോമസാണ് നോക്കി നടത്തുന്നതെന്നും താരം പറഞ്ഞു.ബാത്ത് സ്‌ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ഹണി തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ഈ അവസരത്തില്‍ വെളിപ്പെടുത്തി. ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത് തന്റെ സ്‌കന്നിന്റെ രഹസ്യത്തെ കുറിച്ചാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതു തന്നെയാണ് താന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. താന്‍ തന്നെയാണ് ഈ ഉല്‍പന്നത്തിന്റെ പ്രധാന മോഡലെന്നും ധൈര്യമായി പറയാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. രാമച്ചത്തിന്റെ സ്‌ക്രബറിന് 65 രൂപയും സിന്തറ്റിക്ക് സ്‌ക്രബറിന് 58 രൂപയുമാണ്. ആറുമാസം ഉപയോഗിക്കാം. ഇതാണ് ഹണി സ്‌ക്രബ്ബറിന്റെ ഒരു ഗുണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഹണി റോസിന്റെ പുതിയ പ്രൊഡക്റ്റ് ഉദ്ഘാടന ലോഞ്ചില്‍ മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ എത്തിയിരുന്നു. മോഹന്‍ലാലിനെ കൂടാതെ ടിനി ടോം, രാജമണി എന്നിവരും എത്തിയിരുന്നു. ഹണിയ്ക്ക് എല്ലാ വിധ ആശംസകളും അവര്‍ രണ്ടു പേരും നേര്‍ന്നിരുന്നു. ഇപ്പോള്‍ തന്നെ മലയാള സിനിമയില്‍ നിന്ന് ബിസിനസ്സ് ലോകത്തിലേയ്ക്ക് നിരവധി പേര്‍ എത്തി കഴിഞ്ഞിട്ടുണ്ട്, പൂര്‍ണ്ണിമ, ജോമോള്‍, കാവ്യ, മീരാ നന്ദന്‍, ധര്‍മജന്‍ , ആര്യ, മുക്ത, ദിലീപ് എന്നിവരുടെ കൂട്ടത്തിലേയ്ക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ്.
https://www.facebook.com/Malayalivartha