ജയലളിതയായി നിത്യയും ശശികലയായി വരലക്ഷ്മിയും

ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി അയേണ്‍ ലേഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിത്യാമേനോന്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ജയലളിതയുടെ ചരമ വാര്‍ഷിക ദിനത്തിലാണ് പുറത്തിറങ്ങിയത്. ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുമെന്നാണ് സുചന.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ പ്രിയദര്‍ശിനി ആണ്. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഇടമായി നിലകൊണ്ട പോയസ് ഗാര്‍ഡനാണ് ആദ്യ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. വ്യത്യസ്തമായ ജീവിതം നയിച്ച ജയലളിതയ്ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് കടമയാണെന്നും തമിഴിനു പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തെത്തിക്കാന്‍ ശ്രമിക്കുമെന്നും പ്രിയദര്‍ശിനി പറയുന്നു.
എഎല്‍ വിജയ്, ഭാരതി രാജ തുടങ്ങിയവരും ജയലളിതയുടെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha