ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കുന്നതെന്ന് കത്രീന

ബോളിവുഡ് സൂപ്പര്‍ നായിക കത്രീന കൈഫിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരം. പ്രമുഖരായ ഒട്ടനവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കത്രീനയുടെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആയിരുന്നു അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയത്.
സിനിമയില്‍ ഉയരങ്ങള്‍ കൈയടക്കി കൊണ്ടിരിക്കുകയാണെങ്കിലും നടിയുടെ വിവാഹത്തെ കുറിച്ചാണ് സംസാരം. 35 വയസായിട്ടും ഇനിയും വിവാഹത്തെ കുറിച്ചുള്ള ചിന്തകളൊന്നും കത്രീനയ്ക്ക് ഇല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറുമായിട്ടുമുള്ള കത്രീനയുടെ പ്രണയം പാതിവഴിയില്‍ അവസാനിച്ചിരുന്നു. ഇപ്പോള്‍ രണ്‍ബീറിന്റെ പ്രണയത്തകര്‍ച്ചയില്‍ നിന്നും താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീനയിപ്പോള്‍ പറഞ്ഞിരിക്കുകയാണ്.
എന്റെ കരിയര്‍ വളര്‍ന്ന് വരുന്നതിനെ കുറിച്ച് മാത്രമല്ല സ്വാകാര്യ ജീവിതത്തെ കുറിച്ചും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്‌ബോള്‍ നമ്മള്‍ സ്വയം നമ്മളെ ശ്രദ്ധിക്കാന്‍ മറന്ന് പോവും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമക്കേണ്ടിയും വന്നേക്കും. ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കുന്നത്.
എനിക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുകയാണെന്നും കത്രീന പറയുന്നു.
https://www.facebook.com/Malayalivartha