മി ടൂ ക്യാംപെയ്‌നിലൂടെ വെളിപ്പെടുത്തലുമായി നിഹാരിക സിംഗ്

മി ടൂ ക്യാംപെയ്‌നിലൂടെ വെളിപ്പെടുത്തലുമായി ബോളിവുഡ് താരം നിഹാരിക സിങ്ങും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് ട്വിറ്ററിലൂടെ നിഹാരികയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരിസ് മേധാവി ഭൂഷന്‍ കുമാര്‍ തുടങ്ങിയവരില്‍ നിന്നുളള മോശപ്പെട്ട അനുഭവങ്ങളാണ് നിഹാരിക പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
2009 ല്‍ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ തനിക്ക് അന്ന് മുതലേ നവാസുദ്ദീന്‍ സിദ്ദിഖിയെ അറിയാമായിരുന്നുവെന്നും ഒരിക്കല്‍ സിദ്ദിഖി തന്നെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ വീടിനടുത്തുണ്ടെന്ന് ഫോണില്‍ സന്ദേശം അയക്കുകയും, തുടര്‍ന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നുവെന്നും, താന്‍ കതക് തുറന്നപ്പോള്‍ സിദ്ദിഖി ബലമായി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് നിഹാരിക പറയുന്നത്.
എന്നാല്‍ നിഹാരികയുമായുണ്ടായിരുന്ന ബന്ധത്തിലൂടെ താന്‍ ആഗ്രഹിച്ചത് ശാരീരിക സുഖമാണെന്നും, നിഹാരിക തന്നെ സ്‌നേഹിച്ചിരുന്നുവെന്നും സിദ്ദിഖി തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിരുന്നു. സിദ്ദിഖി ഈ പ്രസ്താവനക്കുള്ള മറുപടി അതൊന്നും കിടപ്പറയിലെത്തുന്ന ബന്ധമായിരുന്നില്ലന്നും, ബലപ്രയോഗത്തിലൂടെയാണ് അയാള്‍ എന്നെ കീഴ്‌പ്പെടുത്തിയതെന്നുമാണ്.
തനിക്ക് കീഴടങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. സിദിഖി നിരവധി സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന ആളാണെന്നും നിഹാരിക വ്യക്തമാക്കി.
https://www.facebook.com/Malayalivartha