സോഷ്യല്‍ മീഡിയയെ കുറിച്ച് ഐശ്വര്യ റായ് പറയുന്നത്

സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്ന താരമാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നത് ഒരാളുടെ ജനപ്രിയതയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയുമെല്ലാം പ്രതിഫലനമായാണ് ആളുകള്‍ കണക്കാക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. ഇതുവരെയുള്ള തന്റെ സോഷ്യല്‍ മീഡിയ യാത്ര, അല്ലെങ്കില്‍ ഇടപെടലുകള്‍ വളരെ സ്വാഭാവികമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.
'ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. കാരണം അത് പിന്നെ ഒരു ജോലിയായി മാറും. നിങ്ങളുടെ ശ്രദ്ധ സ്ഥിരമായി അതിലേക്ക് വഴിതിരിയും. അതില്‍ പോസ്റ്റ് ചെയ്ത ശേഷമുണ്ടാകുന്ന റിസല്‍ട്ടിനെക്കുറിച്ചായിരിക്കും ചിന്ത, മറിച്ച് യഥാര്‍ത്ഥ അനുഭവത്തെക്കുറിച്ചായിരിക്കില്ല. എനിക്ക് എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കാനാണ് താത്പര്യം,' ഐശ്വര്യ പറയുന്നു.
പിന്നീട് എന്തുകൊണ്ടാണ് പെട്ടെന്നൊരു ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയയിലേക്ക് വന്നതെന്നുള്ള ചോദ്യത്തിനും മറുപടിയുണ്ട്.
'എന്റെ അഭ്യുദയകാംക്ഷികളുടെ ക്ഷമയും പ്രചോദനവും നിരന്തരമായ ആവശ്യവും കണക്കിലെടുത്തായിരുന്നു അത്. അതായത്, ലോകം അങ്ങനെയാണ്. അതെനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ കുറേ കാലം വിട്ടു നിന്നും, കാരണം അല്ലെങ്കില്‍ അതൊരു ബിസിനസായി മാറും. എല്ലാവര്‍ക്കും അക്കങ്ങളാണ് വേണ്ടത്. നിങ്ങളുടെ ജനപ്രീതിയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയും പ്രതിഫലനമായി ആളുകള്‍ അതിനെ കാണുന്നു.'
സോഷ്യല്‍ മീഡിയയുടെ ആ ലോകത്തേക്ക് പൂര്‍ണമായും ഇറങ്ങിച്ചെല്ലാതെ തന്റെ സ്വന്തം ലോകത്ത് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുമ്ബും ഐശ്വര്യ വ്യക്തമാക്കിയിട്ടുണ്ട്. മകള്‍ ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യയുടെ ലോകം തന്നെ അതാണെന്ന് ജയ ബച്ചന്‍ മുമ്ബ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha