നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു; നിറകണ്ണുകളോടെ സേതുലക്ഷ്മിയമ്മയും കുടുംബവും...

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും.
വർഷങ്ങളായി രണ്ടു വൃക്കകളും തകരാറിലായ മകന്റെ ജീവന് വേണ്ടി ഫേസ്ബുക്ക് ലൈവ് വന്ന നടി സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങിയതിനു പിന്നാലെ സഹായ വാഗ്ദാനവുമായി സിനിമയ്ക്കകത്തും പുറത്തുമുള്ളവർ എത്തിയിരുന്നു. ഇപ്പോൾ സേതുലക്ഷ്മിയമ്മയുടെ പ്രാർത്ഥനകൾക്ക് ഇരട്ടി ശക്തിപകർന്ന് മകന് വൃക്ക നൽകാൻ തയ്യാറായി പൊന്നമ്മ ബാബു രംഗത്ത്.
' ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു വിളിച്ചു പറഞ്ഞു'
'പൊന്നമ്മ മാത്രമല്ല സാമ്ബത്തിക സഹായം നല്‍കാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞ് കുറേ പേര്‍ വിളിച്ചിരുന്നു. പണം കൊടുത്ത് കിഡ്നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍'
സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറുള്ളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നാണ് കരുതുന്നു. വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്നേഹവുമുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ല.
ദിവസങ്ങൾക്ക് മുൻപാണ് മകന്റെ ഇരുവൃക്കകളും തകരാറിലാണ്, സഹായിക്കണം എന്നപേക്ഷിച്ച് സേതുലക്ഷ്മിയമ്മ സമൂഹ മാധ്യമങ്ങളിൽ എത്തിയത്. മകന്റെ കണ്ണുനീരിന് മുന്നില്‍ നിസ്സഹായതയോടെയാണ് സേതുലക്ഷ്മിയ്ക്ക് നിൽക്കേണ്ടി വന്നത്. 'അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണമെന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി ഉണ്ടായിരുന്നുള്ളുവെന്നാണ് സേതുലക്ഷ്മി ലൈവിൽ കണ്ണീരോടെ പറഞ്ഞത് മലയാളികളുടെ മനസിലും വിങ്ങലായി മാറുകയായിരുന്നു.
നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയതെന്ന് സേതുലക്ഷ്മി വിതുമ്പിയപ്പോൾ സഹായഹസ്തങ്ങളുമായി സിനിമാരംഗത്തുള്ളവർ എത്തിയിരിക്കുകയാണ്. അതിനെക്കുറിച്ച് സേതുലക്ഷ്മി പറയുന്നത് ഇങ്ങനെ...
“സിനിമയ്ക്കകത്തും പുറത്തും നിന്ന് നിരവധിപേർ വിളിച്ചു. അക്കൗണ്ടില്‍ പൈസ വന്നു തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം മുൻപ് മഞ്ജു വാരിയർ വിളിച്ചിരുന്നു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. വിഷമിക്കേണ്ട, എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം എന്നുപറഞ്ഞു. നമ്മള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരോട് സഹായിക്കണം എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ‘അമ്മ’ സംഘടന സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരുപാട് പേരെ സംഘടന സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന പണം കണ്ടെത്തട്ടെ.
മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാൻ സിനിമയിലേക്ക് വന്നത്. ശസ്ത്രക്രിയയ്ക്കു മാത്രം 35 ലക്ഷം രൂപയോളം ചിലവു വരും. കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട് നിരവധി പേര്‍ അവസരങ്ങള്‍ നല്‍കാറുണ്ട്. മകന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ഉണ്ട്. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. 6,600 രൂപയാണ് ഒരു ഡയാലിസിസിന്.
മകന്‍ കിഷോറും ഒരു കലാകാരനാണ്. നാടകത്തില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ‘മഴവില്‍ മനോരമ’യിലെ കോമഡി സര്‍ക്കസ് എന്ന പരിപാടി അവന്‍ ചെയ്യുന്നുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ആ പരിപാടി ചെയ്യുന്നത്.
സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വരുമ്ബോള്‍ പതിനാല് വര്‍ഷത്തോളമായി താനും കുടുംബവും അനുഭവിക്കുന്ന വേദനയ്ക്ക് വൈകാതെ അറുതി വരുമെന്ന പ്രതീക്ഷയിലാണ് നടി സേതുലക്ഷ്മിയും മകന്‍ കിഷോറും.
https://www.facebook.com/Malayalivartha