സംസ്ഥാനത്ത് അധിക ഭൂമി കൈവശം വച്ചിട്ടുള്ള പ്രമുഖ നടീനടന്മാർക്ക് നേരെ കണ്ണുരുട്ടി പിണറായി... എല്ലാം പുറത്ത് കൊണ്ടുവരും, അധോലോക കച്ചവടം ഇവിടെ വേണ്ട; ആശങ്കയോടെ താരങ്ങൾ

ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനുള്ള നടപടികളും തുടങ്ങി. കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്റെ നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പരാതി മുഖ്യമന്ത്രി അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റവന്യു മന്ത്രിക്ക് കൈമാറി. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇതില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി ആദ്യം സിനിമാക്കാരുടെ ഭൂവിവരം ശേഖരിക്കാനാണ് കളക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്. അതേസമയം നടീനടന്മാർക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമെല്ലാം നിയമം ബാധകമാണ്. നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതൊരു തുടക്കമാണ്. 15 ഏക്കറിലധികം ഭൂമിയുള്ള എല്ലാവരെയും കണ്ടെത്തി തിരിച്ചുപിടിക്കാനാണ് ലാൻഡ് ബോർഡ് അധികൃതരുടെ തീരുമാനം.
സംസ്ഥാനത്ത് 15 ഏക്കറില്‍ അധികം ഭൂമിയുള്ള എല്ലാവരേയും കണ്ടെത്തി അധിക ഭൂമി തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ലാന്‍ഡ് ബോര്‍ഡ് അധികൃതരും വ്യക്തമാക്കുന്നു. ജില്ല രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൂമി സംബന്ധിച്ച ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമപ്രകാരം വ്യക്തിക്ക് 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാവുന്നത്. കേരളത്തിലെ ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുക സർക്കാരിന്റെ കടമയാണ്. സിനിമക്കാർക്ക് ഇത്രയേറെ സ്വത്തുണ്ടായിട്ട് കാര്യമില്ല. മരിച്ചാൽ അന്തിയുറങ്ങാൻ പോലും ഭൂമിയില്ലാത്ത ആയിരങ്ങളാണ് നാട്ടിലുള്ളത്. ഇവരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.
ഏക്കര്‍ കണക്കിന് ഭൂമി കൈവശമുള്ള സിനിമാക്കാരില്‍ നിന്നും ഇവ തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റിലാണ് കേരള ആര്‍ട്സ് ലവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ യു.കെ.ദാമോദരന്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. പരാതി അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രി റവന്യു മന്ത്രിക്ക് കൈമാറുകയായിരുന്നു. റവന്യു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റവന്യു കമ്മീഷണര്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
അതേസമയം സിനിമ താരം കലാഭവൻമാണിയുടെ മരണത്തിന് പിന്നാലെയും ഭൂമാഫിയ വിഷയങ്ങളാണെന്ന് പുറത്ത് വന്നിരുന്നു. സിനിമാതാരങ്ങൾക്കിടയിൽ ഭൂമാഫിയ വിഷയവും റിയൽ എസ്റ്റേറ്റ് പ്രശ്നങ്ങളുമൊക്കെ അതിര് കവിയുകയാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനും പിന്നിൽ ഇത്തരം പ്രശ്ങ്ങളാണെന്ന് ഉയർന്നുകേട്ടിരുന്നു. അതിനുശേഷം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ സ്വത്തുവിവരങ്ങളുമൊക്കെ സംബന്ധിച്ച് അന്വേഷണം ഉണ്ടായിരുന്നു. കലാ ആസ്വാദകരുടെ പണമാണ് നടീ-നടൻമാർക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ലഭിക്കുന്ന വലിയ പ്രതിഫലം. ഈ പണമാണ് ഇവർ റിയൽ എസ്റ്റേറ്റ് ബിസിനസിലും മദ്യ-മയക്കുമരുന്ന് മാഫിയാ പ്രവർത്തനങ്ങളിലുമൊക്കെയായി വിനിയോഗിക്കുന്നതെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. നൂറുകണക്കിന് ഏക്കർ ഭൂമി കൈവശംവെക്കുന്ന ഇവരുടെ സ്വത്തുക്കളുടെ വിവരം കണ്ടെത്തി പരിധിക്കു പുറത്തുള്ളത് തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha