വിജയ് സേതുപതിയെ പരസ്യമായി അപമാനിച്ച് മാധ്യമപ്രവര്‍ത്തകന്‍: 'ബ്രദര്‍' എന്നു വിളിച്ച് കയ്യടി നേടി സേതുപതി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസില്‍ വളരെ പെട്ടെന്ന് സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് സേതുപതി. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ തന്നില്‍ ലഭിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോടെയാണ് താരം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാവ് എന്നതിലുപരി വളരെ നല്ലൊരു മനുഷ്യല്‍ കൂടിയാണ് വിജയ് സേതുപതി. എല്ലാവരോടും വളരെ മാന്യമായിട്ടാണ് താരം പെരുമാറുന്നത്.
അത്രയധികം ക്ഷമ ശീലമുളള താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിജയ് സേതുപതിയെ ചൊടിപ്പിച്ച സംഭവമാണ്. മാധ്യമ പ്രവര്‍ത്തകന്റെ അതിരുവിട്ട ചോദ്യമാണ് താരത്തെ ക്ഷുഭിതാനാക്കിയത്. എങ്കിലും സംയമനം പാലിച്ചാണ് താരം അദ്ദേഹകത്തിന് മറുപടി നല്‍കിയത്.വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സീതകാതി. ഈ മാസം 20 നാണ് സിനിമ റിലീസിനായി എത്തുന്നത്. ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അനാവശ്യ ചോദ്യത്തിലൂടെ താരത്തെ പ്രകോപിപ്പിച്ചത്.
സിനിമയിലുണ്ടായ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. 96 സിനിമയിലേതു പോലെ ഇപ്പോള്‍ പുറത്തു വരാന്‍ പോകുന്ന സീതകാതിയ്ക്കും സാമ്പത്തിക പ്രശ്‌നമുണ്ടല്ലോ എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഈ ചോദ്യത്തില്‍ തൂങ്ങി നിന്ന റിപ്പോര്‍ട്ടറിന് മാന്യമായ ഭാഷയിലായിരുന്നു താരം മാറുപടി കൊടുത്തെങ്കിലും വിഷയം വിടാന്‍ റിപ്പോര്‍ട്ടര്‍ തയ്യാറായിരുന്നില്ല.
വീണ്ടും പ്രകോപിപ്പിക്കുന്ന താരത്തിലുള്ള നിരവധി ചേദ്യം ചോദിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന എന്താണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതെന്നും 96 ന് സംഭവിച്ചതു പോലെ റിലീസിനു പ്രതിസന്ധി നേരിടേണ്ടി വരുമോയെന്നും റിപ്പോര്‍ട്ടര്‍ ആരാഞ്ഞു. 'പ്രശ്‌നം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് ബ്രദര്‍ വിവാദമുണ്ടാക്കാനായി ഇത് വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് താരം ചോദിച്ചു. വാഹനം വാങ്ങുന്നതിനു മുന്‍പ് അപകടത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നും ചോദ്യത്തിനായുള്ള മറുപടിയായി പറഞ്ഞു. അങ്ങേയറ്റം സംയമനം പാലിച്ചാണ് താരം സംസാരിച്ചത്.
https://www.facebook.com/Malayalivartha